Breaking

Sunday, September 29, 2019

'മൂന്ന് വര്‍ഷം മുമ്പ് ഇതേ രാത്രി ഞാന്‍ ഉറങ്ങിയില്ല'; മിന്നലാക്രമണം ഓര്‍ത്തെടുത്ത് മോദി

ന്യൂഡൽഹി: മിന്നാലാക്രമണത്തിന്റെ മൂന്നാം വാർഷികത്തിൽ അന്നത്തെ രാത്രിയെ ഓർത്തെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് വർഷം മുമ്പ് ഇതുപോലൊരു സെപ്റ്റംബർ 28, ആ രാത്രി മുഴുവൻ ഞാൻ ഉറങ്ങാതെ ഉണർന്നിരുന്നു. ഏത് നിമിഷവും ടെലിഫോൺ ബെല്ലടിക്കുന്നതും കാത്തായിരുന്നു ഞാൻ ഉണർന്നിരുന്നത്-മോദി പറഞ്ഞു. ഒരാഴ്ച നീണ്ട യുഎസ് സന്ദർശനത്തിന് ശേഷം ശനിയാഴ്ച രാത്രി ഡൽഹിയിൽ തിരിച്ചെത്തിയപ്പോൾ ബിജെപി പ്രവർത്തകർ ഒരുക്കിയ സ്വീകരണയോഗത്തിലായിരുന്നു പ്രധാനമന്ത്രി മിന്നാലാക്രമണം ഓർത്തെടുത്തത്. അന്നത്തെ രാത്രി ഓർത്തുകൊണ്ട് ധീരരായ നമ്മുടെ സൈനികർക്ക് ഞാൻ അഭിവാദ്യമർപ്പിക്കുന്നുവെന്നും മോദി പറഞ്ഞു. 19 സൈനികരുടെ മരണത്തിനിടയാക്കിയ ഉറി ഭീകരാക്രമണത്തിന് പിന്നാലെയായിരുന്നു നിയന്ത്രണരേഖ കടന്ന് ഇന്ത്യൻ സൈന്യം പാക് ഭീകരകേന്ദ്രങ്ങൾ ആക്രമിച്ചത്. സെപ്റ്റംബർ 29-ന് രാവിലെയാണ് മിന്നാലാക്രണം നടത്തിയതായി സൈന്യം അറിയിച്ചത്. യുഎസ് സന്ദർശനം കഴിഞ്ഞ് ഡൽഹി പാലം വിമാനത്താവളത്തിൽ വന്നിറങ്ങിയ മോദിക്ക് വിമാനത്താവളത്തിന് പുറത്ത് ബിജെപി പ്രവർത്തകർ വൻ സ്വീകരണമാണ് നൽകിയത്. 2014-ന് ശേഷം ഞാൻ ഇപ്പോഴാണ് യുഎന്നിലേക്ക് പോയത്. അഞ്ച് വർഷത്തിന് ശേഷം അവിടെ എത്തിയപ്പോൾ വലിയ മാറ്റാണ് കാണാനായത്. ഇന്ത്യയോടുള്ള ആദരവും താത്പര്യവും ഗണ്യമായ വർധിച്ചു. 130 കോടി ജനങ്ങളാണ് അതിന് കാരണമെന്നും സ്വീകരണ യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. Content Highlights:"I Didnt Sleep At All That Night"-Recalling the surgical strikes-PM Modi


from mathrubhumi.latestnews.rssfeed https://ift.tt/2nxaIDN
via IFTTT