Breaking

Monday, September 30, 2019

നിറകണ്ണുകളോടെ യാക്കോബായ വിഭാഗം, കുര്‍ബാനയര്‍പ്പിച്ചത് തെരുവില്‍

പിറവം: കോടതിവിധിയനുസരിച്ച് പിറവം വലിയപള്ളി ജില്ലാഭരണകൂടം ഏറ്റെടുത്തതോെട യാക്കോബായ വിശ്വാസികൾ ഞായറാഴ്ച കുർബാന അർപ്പിച്ചത് തെരുവിൽ. പഴയ ബസ്സ്റ്റാൻഡ് കവലയിലെ വലിയ പള്ളിയുടെ കുരിശുപള്ളിക്ക് സമീപം താത്കാലിക ബലിപീഠമൊരുക്കിയായിരുന്നു കുർബാന. വലിയ പള്ളിയിൽ കന്യാമറിയത്തിന്റെയും പത്രോസ്-പൗലോസ് ശ്ലീഹന്മാരുടെയും ഗീവർഗീസ് സഹദായുടെയും നാമത്തിലുള്ള ബലിപീഠത്തിൽ കുർബാനകണ്ടു ശീലിച്ച വിശ്വാസികൾ പൊതുനിരത്തിൽ ബലിയർപ്പിച്ചപ്പോൾ കണ്ണീരണിഞ്ഞു. പ്രായമായ സ്ത്രീകളിലധികവും നിറകണ്ണുകളോടെയാണ് ചടങ്ങിൽ പങ്കെടുത്തത്. യാക്കോബായ വിഭാഗത്തിന്റെ പൂർണ അധീനതയിലായിരുന്നു വലിയ പള്ളി. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് അവരെ ഒഴിപ്പിച്ച് ജില്ലാഭരണകൂടം പള്ളി ഏറ്റെടുത്തത്. ഞായറാഴ്ചത്തെ കുർബാനയ്ക്ക് വികാരിയുടെ ചുമതലയുള്ള ഫാ. വർഗീസ് പനിച്ചിയിൽ കാർമികത്വം നൽകി. കുർബാന കഴിഞ്ഞശേഷം വിശ്വാസികൾ ടൗണിൽ പ്രകടനം നടത്തി. 'ഇല്ല, ഇല്ല വിട്ടുതരില്ല, പിറവം പള്ളി വിട്ടുതരില്ല' എന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രകടനം. ഓർത്തഡോക്സ് വിഭാഗം വലിയപള്ളിയിൽ കുർബാന അർപ്പിച്ചു കോടതി വിധിയനുസരിച്ച് ഓർത്തഡോക്സ് വിഭാഗം പിറവം വലിയ പള്ളിയിൽ കുർബാനയർപ്പിച്ചു. കാതോലിക്കേറ്റ് സെന്ററിൽ ഒത്തുകൂടിയശേഷം രാവിലെ ഏഴുമണിയോടെയാണ് വിശ്വാസികൾ വലിയ പള്ളിയിലേക്ക് നീങ്ങിയത്. ഓർത്തഡോക്സ് വിഭാഗം പിറവം വലിയ പള്ളിയിൽ കുർബാന അർപ്പിക്കുന്നു. രണ്ടുദിവസം പൂട്ടിക്കിടന്ന പള്ളിയിൽ ഫാ. സ്കറിയ വട്ടക്കാട്ടിൽ കൂദാശാച്ചടങ്ങുകൾചെയ്ത് കുർബാനയ്ക്ക് സജ്ജമാക്കി. ഏഴേമുക്കാലോടെ പ്രഭാതപ്രാർഥന തുടങ്ങി. 8.45-ന് തുടങ്ങിയ കുർബാന 11 വരെ നീണ്ടു. കുർബാന കഴിഞ്ഞ് ഓർത്തഡോക്സ് സംഘം പിരിഞ്ഞതോടെ പള്ളി വീണ്ടും പൂട്ടി മുദ്രവെച്ചു. content highlights:piravom church: jacobite faction conducts mass on streets


from mathrubhumi.latestnews.rssfeed https://ift.tt/2nLuGui
via IFTTT