Breaking

Monday, September 30, 2019

കോളേജുകളില്‍ കായികപരിശീലനം നിര്‍ബന്ധം; വിദ്യാര്‍ഥികള്‍ ദിവസേന 10000 ചുവട് നടക്കണം

കൊച്ചി: രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കായികപ്രവർത്തനങ്ങൾ ഊർജിതമാക്കാൻ യു.ജി.സി. മാർഗനിർദേശം. ഫിറ്റ് ഇന്ത്യ മൂവ്മെന്റ് പദ്ധതിയുടെ ഭാഗമായാണിത്. ദിവസവും കുറഞ്ഞത് ഒരുമണിക്കൂറെങ്കിലും കായിക പരിശീലനത്തിന് അനുവദിക്കണം. മൂന്നു മാസത്തിലൊരിക്കൽ കായികമേളകളും സംഘടിപ്പിക്കണം. ഓരോ സ്ഥാപനത്തിനും അതിന്റെ സവിശേഷതകൾ കണക്കിലെടുത്തുള്ള പദ്ധതികൾ നടപ്പാക്കാം. പൊതുവായി സ്വീകരിക്കേണ്ട മാനദണ്ഡങ്ങളാണ് പ്രസിദ്ധീകരിച്ചത്. എല്ലാ ദിവസവും കായികപരിശീലനത്തിന് കൃത്യസമയം അനുവദിക്കണം. വ്യായാമം, യോഗ, ധ്യാനം, നടപ്പ്, സൈക്ലിങ്, എയ്റോബിക്സ്, നൃത്തം, പ്രാദേശിക ആയോധനകല എന്നീ ഇനങ്ങൾക്ക് ഒരുമണിക്കൂറെങ്കിലും നീക്കിവെക്കണം. സന്നദ്ധസേവകരായ പരിശീലകരെ കണ്ടെത്തണം. ദിവസം കുറഞ്ഞത് പതിനായിരം ചുവട് നടക്കാനും സൈക്കിൾ യാത്രയ്ക്കും വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കണം. മാനസികാരോഗ്യം വർധിപ്പിക്കുന്നതിന് ശില്പശാലകൾ, ബോധവത്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കണം. ആരോഗ്യകരമായ ഭക്ഷണരീതി പ്രോത്സാഹിപ്പിക്കണം. എല്ലാവർഷവും ആരോഗ്യ പരിശോധനകൾ നടത്തണം. Content Highlights: Physical training to be compulsory in colleges; students required to walk at least 10000 steps a day


from mathrubhumi.latestnews.rssfeed https://ift.tt/2matZud
via IFTTT