ഛത്തിസ്ഗഢ്:ജവാന്മാർക്ക് മോശം ഭക്ഷണം വിതരണം ചെയ്യുന്നുവെന്നാരോപിച്ച് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ടതിന് പിരിച്ചുവിട്ട മുൻ ബി.എസ്.എഫ്. ജവാൻ തേജ് ബഹദൂർ യാദവ് ഹരിയാണ മുഖ്യമന്ത്രിക്കെതിരേ മത്സരിക്കും. ജൻനായക് ജനതാ പാർട്ടി (ജെ.ജെ.പി.) സ്ഥാനാർഥിയായാണ് അദ്ദേഹം കർണാൽ മണ്ഡലത്തിൽ മനോഹർലാൽ ഖട്ടാറിനെതിരേ മത്സരിക്കുന്നത്. ഞായറാഴ്ചയാണ് തേജ് ബഹദൂർ ദുഷ്യന്ത് ചൗട്ടാല നയിക്കുന്ന ജൻനായക് ജനതാ പാർട്ടി(ജെ.ജെ.പി.)യിൽ ചേർന്നത്. നേരത്തേ സമാജ് വാദി പാർട്ടി സ്ഥാനാർഥിയായി മോദിക്കെതിരെ വാരാണസിയിൽ പത്രിക സമർപ്പിച്ചെങ്കിലും മതിയായ രേഖകളില്ലാത്തതിനാൽ തള്ളിയിരുന്നു. ഒക്ടോബർ 21-നാണ് ഹരിയാണയിൽ നിയമസഭാ തിരഞ്ഞെടുപ്പ്.
from mathrubhumi.latestnews.rssfeed https://ift.tt/2mft3VC
via
IFTTT