Breaking

Sunday, September 29, 2019

ആന്ധ്രയും മദ്യനിരോധനത്തിലേക്ക്, വില്‍പന കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നു

അമരാവതി: ആന്ധ്രാപ്രദേശിലെ എല്ലാ മദ്യവിൽപ്പനശാലകളും ഒക്ടോബർ ഒന്നിന് സർക്കാർ ഏറ്റെടുക്കും. സംസ്ഥാനത്ത് സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തുന്നതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമാണീ നടപടിയെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാനത്തെ 3500 ഓളം മദ്യവിൽപ്പനശാലകളാണ് സർക്കാർ ഏറ്റെടുക്കുക. എല്ലാ മദ്യവിൽപ്പനശാലകളും ആന്ധ്രാപ്രദേശ് സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ലിമിറ്റഡ് (എ.പി.എസ്.ബി.സി.എൽ.) ഏറ്റെടുക്കുമെന്ന് ഉപമുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയുമായ നാരായണസ്വാമി അറിയിച്ചു. സെപ്റ്റംബർ ഒന്നുമുതൽ ഇതുവരെ 475 കടകൾ ബിവറേജസ് കോർപ്പറേഷൻ ഏറ്റെടുത്തു. സംസ്ഥാനത്തെ 4380 മദ്യവിൽപ്പനശാലകൾ 3500 ആയി കുറയ്ക്കുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. വ്യാജമദ്യം വിൽക്കുന്നവർക്കെതിരെ സർക്കാർ കർശനമായ നടപടികൾ സ്വീകരിക്കും. വ്യാജമദ്യ വിൽപനയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 4788 കേസുകൾ രജിസ്റ്റർ ചെയ്യുകയും 2834 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും ലഹരിവിമോചന കേന്ദ്രങ്ങൾ ആരംഭിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഘട്ടംഘട്ടമായി സമ്പൂർണ മദ്യനിരോധനം നടപ്പാക്കും. മദ്യശാലകളെ ആശ്രയിച്ചുജീവിച്ചിരുന്നവർക്ക് മറ്റുതൊഴിലുകൾ ഒരുക്കും. മുൻസർക്കാരിന്റെ മൗനസമ്മതത്തോടെ അനധികൃതമായി പ്രവർത്തിക്കുകയായിരുന്ന 43,000 മദ്യശാലകൾ ജഗൻമോഹൻ റെഡ്ഡി മുഖ്യമന്ത്രിയായതോടെ അടച്ചുവെന്നും നാരായണസ്വാമി അവകാശപ്പെട്ടു. content highlights: Andhra Pradesh Govt to Take over Liquor Shops from October 1 as State Moves Towards Prohibition


from mathrubhumi.latestnews.rssfeed https://ift.tt/2nAjxwr
via IFTTT