ന്യൂഡൽഹി: എയിംസിൽ ചികിത്സയിൽ കഴിയുന്ന ഉന്നാവ് ബലാത്സംഗക്കേസിലെ പെൺകുട്ടിയുടെ കുടുംബത്തിന് താമസിക്കാൻ ഡൽഹിയിൽ വീട് ലഭിക്കുന്നില്ലെന്ന് പരാതി. വീടുകിട്ടാൻ വേണ്ടതുചെയ്യാൻ വനിതാകമ്മിഷനോട് ജില്ലാകോടതി നിർദേശിച്ചു. ജൂലായ് 28-ന് വാഹനാപകടത്തെത്തുടർന്ന് പെൺകുട്ടിയെ ഡൽഹി എയിംസിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡൽഹിയിൽ വീട് നോക്കിയിരുന്നെങ്കിലും നൽകാൻ ആരും തയ്യാറായില്ലെന്ന് പെൺകുട്ടിക്കുവേണ്ടിയുള്ള കൗൺസിൽ ചൂണ്ടിക്കാട്ടി. ചെറിയ കാലപരിധിയിലേക്കായതിനാലും കേസിന്റെ പശ്ചാത്തലംമൂലവുമാണ് വീട്ടുടമകൾ പിൻമാറിയത്. 11 മാസത്തേക്ക് വാടകവീട് കണ്ടെത്തിക്കൊടുക്കുകയോ സർക്കാർ സംവിധാനം ഒരുക്കിക്കൊടുക്കുകയോ ചെയ്യണമെന്ന് ഡൽഹി വനിതാ കമ്മിഷനോട് ജില്ലാജഡ്ജി ധർേമശ് ശർമ നിർദേശിച്ചു. 2017-ൽ ഉന്നാവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗംചെയ്ത കേസിൽ ബി.ജെ.പി. മുൻ എം.എൽ.എ. കുൽദീപ് സിങ് സേംഗറിനെ പോലീസ് അറസ്റ്റുചെയ്തിരുന്നു. അതിനിടെ ബലാത്സംഗംചെയ്യപ്പെട്ടെന്ന് ആരോപിക്കപ്പെടുന്ന ദിവസം സേംഗർ എവിടെയായിരുന്നുവെന്ന് അറിയാൻ കോടതി അമേരിക്കൻ കമ്പനിയായ ആപ്പിളിന്റെ സഹായം തേടി. ഒക്ടോബർ ഒമ്പതിനകം േഡറ്റകളും മറ്റ് വിവരങ്ങളും ശേഖരിച്ച് വിശകലനംചെയ്ത് ഇതുസംബന്ധിച്ച് വിവരം നൽകാൻ കോടതി ഉത്തരവിട്ടു. Content Highlights:Unnao case AIIMS advocate
from mathrubhumi.latestnews.rssfeed https://ift.tt/2nDwF3K
via
IFTTT