Breaking

Saturday, September 28, 2019

തീവ്രവാദികള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന രാജ്യമാണ് പാകിസ്താന്‍; ഇമ്രാന്‍ ഖാന്റെ 'വായടപ്പിച്ച്' ഇന്ത്യ

ന്യൂയോർക്ക്: പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ യു.എൻ. പൊതുസഭയിൽ നടത്തിയ പ്രസംഗത്തിന് ശക്തമായ മറുപടി നൽകി ഇന്ത്യ. ഇമ്രാൻ ഖാന്റെ പ്രസ്താവന ഒരു രാഷ്ട്രതന്ത്രജ്ഞന് ചേർന്നതല്ലെന്നും യുദ്ധത്തിന്റെ വക്കിലെത്തിക്കുന്നതാണെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഫസ്റ്റ് സെക്രട്ടറി വിധിഷ മെയ്ത്രയു.എൻ.പൊതുസഭയിൽ പറഞ്ഞു. തീവ്രവാദത്തെക്കുറിച്ചും മനുഷ്യാവകാശത്തെക്കുറിച്ചും ഇന്ത്യയെ പഠിപ്പിക്കാൻ പാകിസ്താന് ഒരു അർഹതയുമില്ല. യു.എന്നിന്റെ പട്ടികയിലുൾപ്പെട്ട 130 തീവ്രവാദികൾക്കും 25 തീവ്രവാദ സംഘടനകൾക്കും അഭയം നൽകുന്ന രാജ്യമാണ് പാകിസ്താൻ. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് അദ്ദേഹം ഒസാമ ബിൻലാദന്റെ അനുയായി അല്ലെന്ന് പറയാനാകുമോ? യു.എൻ. തീവ്രവാദപ്പട്ടികയിൽ ഉൾപ്പെട്ട വ്യക്തിക്ക് പെൻഷൻ നൽകുന്ന ലോകത്തിലെ ഒരേ ഒരു രാജ്യം പാകിസ്താൻ ആണെന്ന് അവർ ഏറ്റുപറയുമോ? - വിധിഷ മെയ്ത്രചോദിച്ചു. ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടി സംസാരിക്കാൻ അവർക്ക് ആരെയും ആവശ്യമില്ല, പ്രത്യേകിച്ച് തീവ്രവാദം ഒരു വ്യവസായമായി പടുത്തുയർത്തിയവരിൽനിന്ന്. ജെന്റിൽമാന്മാരുടെ കളിയായ ക്രിക്കറ്റിൽ വിശ്വസിക്കുന്ന ഒരു മുൻ ക്രിക്കറ്റർ ഇന്ന് നടത്തിയ പ്രസംഗം അപക്വമായതും അതിർവരമ്പ് ലംഘിക്കുന്നതാണെന്നും ദാറ ആദംഖേലിലെ വിവിധ തോക്കുകളെ അനുസ്മരിപ്പിക്കുന്നതാണെന്നും അവർ വ്യക്തമാക്കി. നേരത്തെ യു.എൻ.പൊതുസഭയിൽ സംസാരിച്ച പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കശ്മീർ വിഷയം പ്രസംഗത്തിൽ ഉന്നയിച്ചിരുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയ ഇന്ത്യയുടെ നടപടി ഭരണഘടനാലംഘനമാണെന്നും കശ്മീരികൾ തടവിലാണെന്നും ഇമ്രാൻ ഖാൻ ആരോപിച്ചിരുന്നു. രണ്ട് ആണവരാജ്യങ്ങൾ തമ്മിൽ യുദ്ധം തുടങ്ങിയാൽ അത് ലോകത്തിന് ഗുണകരമാകില്ലെന്നും പാകിസ്താനിൽ തീവ്രവാദ സംഘടനകളുണ്ടെന്ന വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇക്കാര്യം യു.എന്നിന് പരിശോധിക്കാമെന്നും പാക് പ്രധാനമന്ത്രി പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു. Content Highlights:india mea first secretary vidhisha maitra given reply to imran khan and pakistan


from mathrubhumi.latestnews.rssfeed https://ift.tt/2o1ohvm
via IFTTT