ഗ്വാളിയോർ: വ്യോമസേനയുടെ മിഗ് 21 പരിശീലന വിമാനം മധ്യപ്രദേശിലെ ഗ്വാളിയോറിനടുത്ത് തകർന്നു വീണു. വിമാനത്തിലുണ്ടായിരുന്ന രണ്ടു പേരും രക്ഷപ്പെട്ടതായി വ്യോമസേന അറിയിച്ചു. ഒരു ഗ്രൂപ്പ് ക്യാപ്റ്റനും ഒരു സ്ക്വാഡ്രൺ ലീഡറുമാണ് വിമാനത്തിലുണ്ടായിരുന്നത്. സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടയുടൻ ഇരുവരും പാരച്യൂട്ടുപയോഗിച്ച് പുറത്തു കടക്കുകയായിരുന്നു. Madhya Pradesh: MiG 21 Trainer aircraft of the Indian Air Force crashed in Gwalior, today. Both the pilots, including a Group Captain and a squadron leader, managed to eject safely. pic.twitter.com/Gdmik5RhTN — ANI (@ANI) September 25, 2019 ഗ്വാളിയോർ പരിശീലന ക്യാമ്പിൽ നിന്നും പതിവ് പരിശീലന പറക്കലിന് പോയ വിമാനമാണ് തകർന്നു വീണത്. രാവിലെ പത്തു മണിയോടെയായിരുന്നു സംഭവം. വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 2016 ന് ശേഷം ഇതുവരെ വ്യോമസേനയുടെ 27 പോർവിമാനങ്ങളാണ് തകർന്നു വീണത്. Content highlights:MiG 21 Trainer aircraftcrashed in Gwalior,both the pilots, including a Group Captain and a squadron leader, managed to eject safely.
from mathrubhumi.latestnews.rssfeed https://ift.tt/2lxcTq9
via
IFTTT