Breaking

Wednesday, September 25, 2019

ഇതുവരെ ജയിലില്‍ കിടന്നിട്ടില്ല; ആരെങ്കിലും അവസരം തന്നാല്‍ സന്തോഷത്തോടെ സ്വീകരിക്കുമെന്ന് പവാര്‍

ന്യൂഡൽഹി: മഹാരാഷ്ട്ര സംസ്ഥാനസഹകരണ ബാങ്ക് പണം തട്ടിപ്പു കേസിൽ എൻഫോഴ്സ്മെന്റ് കേസെടുത്ത സംഭവത്തിൽ നർമം കലർന്ന മറുപടിയുമായി എൻ.സി.പി നേതാവ് ശരദ് പവാർ. മുമ്പ് ജയിലിൽ കിടന്ന അനുഭവമില്ലാത്തതിനാൽജയിൽ വാസം സന്തോഷത്തോടെ സ്വീകരിക്കുമെന്ന് പവാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ജയിലിലേക്ക് അയക്കുകയാണെങ്കിൽ പോകാൻ എനിക്ക് ഒരു മടിയുമില്ല. മുമ്പ് ജയിലിൽ കിടന്ന അനുഭവമില്ല. ഇനി ആരെങ്കിലും ജയിലിലേക്കയക്കാൻ പദ്ധതിയിട്ടാൽ, ഞാൻ അത് സ്വാഗതം ചെയ്യുന്നു- പവാർ വ്യക്തമാക്കി. മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്ക് 25000 കോടി രൂപ ലോൺ അനുവദിച്ചതിൽ തട്ടിപ്പ് കണ്ടെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എഫ് ഐ ആറിൽ ശരദ് പവാറിന്റേയും മരുമകൻ അജിത് പവാറിന്റേയും പേര് പരാമർശിച്ചിരുന്നു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം അവശേഷിക്കെ പവാറിനെ കുടുക്കാനുള്ള നീക്കമാണ് ഇതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. പ്രഥമ വിവര റിപ്പോർട്ടിൽ തന്റെ പേര് പരാമർശിച്ചതിൽ നേരത്തേ എൻഫോഴ്സ്മെന്റിന് അദ്ദേഹം നന്ദി പറഞ്ഞിരുന്നു. സഹകരണ ബാങ്കിൽ താൻ അംഗമല്ലെന്നും തീരുമാനമെടുക്കുന്ന സമിതിയിൽ താൻ പ്രതിനിധിയല്ലെന്നും അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നു. Content highlights:Iwould be "pleased" to go to jail as he had "never experienced it says Sharad Pawar


from mathrubhumi.latestnews.rssfeed https://ift.tt/2n0TD4E
via IFTTT