Breaking

Wednesday, September 25, 2019

മഞ്ചേശ്വരത്ത് ഖമറുദ്ദീന്‍ എന്ന് സൂചന; പാണക്കാട് പ്രതിഷേധിച്ചവര്‍ക്കെതിരെ നടപടിക്ക് നീക്കം

മലപ്പുറം/കാസർകോട്: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ്. സ്ഥാനാർഥിയെ മുസ്ലീം ലീഗ് ഇന്ന് പ്രഖ്യാപിച്ചേക്കും. ബുധനാഴ്ച വൈകീട്ടോടെയാകും സ്ഥാനാർഥി പ്രഖ്യാപനം. മുസ്ലീം ലീഗ് കാസർകോട് ജില്ലാ പ്രസിഡന്റ് എം.സി.ഖമറുദ്ദീൻ,എ.കെ.എം.അഷ്റഫ് എന്നിവരുടെ പേരുകളാണ് സജീവമായി പരിഗണിക്കുന്നത്. ഇതിൽ എം.സി.ഖമറുദ്ദീനെ തന്നെ മഞ്ചേശ്വരത്ത് മത്സരിപ്പിച്ചേക്കുമെന്നാണ് സൂചന. അതിനിടെ, കഴിഞ്ഞദിവസം പാണക്കാട് തറവാടിന് മുന്നിൽ പ്രതിഷേധിച്ച മഞ്ചേശ്വരത്തെ യൂത്ത് ലീഗ് നേതാക്കൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ പാർട്ടിയിൽ നീക്കമുണ്ടെന്നും സൂചനയുണ്ട്. മഞ്ചേശ്വരത്തെ സ്ഥാനാർഥി നിർണയം സംബന്ധിച്ച് ബുധനാഴ്ച യൂത്ത് ലീഗ് നേതാക്കൾ പാണക്കാട് യോഗം ചേർന്നിരുന്നു.പിന്നാലെ യൂത്ത് ലീഗ് നേതാക്കൾ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായും കൂടിക്കാഴ്ച നടത്തി. യൂത്ത് ലീഗിന്റെ ആവശ്യങ്ങൾ പാർട്ടിയെ അറിയിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ പ്രാദേശികമായി പല അഭിപ്രായങ്ങളുണ്ടാകുമെന്നും അതെല്ലാം പാർട്ടിയെ അറിയിച്ചിട്ടുണ്ടെന്നും യൂത്ത് ലീഗ് നേതാവ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. ഇതിനുപിന്നാലെയാണ് കഴിഞ്ഞദിവസം പാണക്കാട് തറവാടിന് മുന്നിൽ പ്രതിഷേധിച്ച മഞ്ചേശ്വരത്തെ യൂത്ത് ലീഗ് നേതാക്കൾക്കെതിരെ നടപടി സ്വീകരിച്ചേക്കുമെന്ന വിവരങ്ങളും പുറത്തുവരുന്നത്. മജീദ് പച്ചംപള്ള അടക്കമുള്ള പ്രാദേശിക നേതാക്കൾക്കെതിരെ യൂത്ത് ലീഗ് നേതൃത്വം നടപടി സ്വീകരിച്ചേക്കുമെന്നാണ് സൂചന. കഴിഞ്ഞദിവസം പാണക്കാട് ചേർന്ന മുസ്ലീംലീഗ് ഉന്നതാധികാര സമിതി യോഗത്തിൽ സ്ഥാനാർഥി നിർണയം സംബന്ധിച്ച് തീരുമാനമെടുക്കാനായിരുന്നില്ല. കാസർകോട് ജില്ലാ പ്രസിഡന്റ് എം.പി.ഖമറുദ്ദീൻ, യൂത്ത് ലീഗ് നേതാവ് എ.കെ.എം.അഷ്റഫ് എന്നിവരുടെ പേരുകളാണ് പരിഗണിച്ചിരുന്നത്. എന്നാൽ പ്രാദേശിക നേതൃത്വവും യൂത്ത് ലീഗും എ.കെ.എം.അഷ്റഫിന് വേണ്ടി വാദിച്ചതോടെ തർക്കം ഉടലെടുക്കുകയായിരുന്നു. തുടർന്ന് മഞ്ചേശ്വരത്തെ യൂത്ത് ലീഗ് നേതാക്കളും പ്രവർത്തകരും പാണക്കാട് തറവാടിന് മുന്നിൽ പരസ്യമായി പ്രതിഷേധിക്കുകയും ചെയ്തു. Content Highlights:manjeswaram byelection 2019; iuml will declare their candidate today, chance for mc khamarudheen,


from mathrubhumi.latestnews.rssfeed https://ift.tt/2llbsLv
via IFTTT