Breaking

Monday, September 30, 2019

പറക്കുന്നതിനിടെ ഇൻഡിഗോ വിമാനത്തിൻ‌റെ എൻജിന് തീപ്പിടിച്ചു; സുരക്ഷിതമായി തിരിച്ചിറക്കി

പനജി: എൻജിന് തീപിടിച്ചതിനെ തുടർന്ന് തകരാറിലായ വിമാനം പൈലറ്റിന്റെ സമയോചിത ഇടപെടലിലൂടെ സുരക്ഷിതമായി നിലത്തിറക്കി. ഗോവയിൽനിന്ന് ഡൽഹിയിലേയ്ക്ക് പോയ ഇൻഡിഗോ വിമാനമാണ് എൻജിൻ തകരാറിനെ തുടർന്ന് 20 മിനിട്ടിനു ശേഷം തിരികെ ഇറക്കിയത്. ഗോവ മന്ത്രി നീലേഷ് കാബ്രാൾ അടക്കം 180 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. പറക്കുന്നതിനിടയിൽ വിമാനത്തിന്റെ ഇടത്തെ എൻജിൻ തകരാറിലാവുകയും തീപിടിക്കുകയുമായിരുന്നു. തീപിടിച്ചതായി കണ്ടതിനെ തുടർന്ന് യാത്രക്കാർ പരിഭ്രാന്തരായി. എന്നാൽ അപകടം തിരിച്ചറിഞ്ഞ പൈലറ്റ്, ഇടത്തെ എൻജിന്റെ പ്രവർത്തനം നിർത്തുകയും ഒരു എൻജിൻ മാത്രം പ്രവർത്തിപ്പിച്ച് തിരികെ പറക്കുകയും ചെയ്തു. തിരികെ ഗോവ വിമാനത്താവളത്തിലെത്തിയ വിമാനം സുരക്ഷിതമായി നിലത്തിറക്കി. പിന്നീട് യാത്രക്കാരെ മറ്റു വിമാനങ്ങളിൽ ഡൽഹയിലെത്തിച്ചു. പൈലറ്റിന്റെ സമയോചിതമായ ഇടപെടലാണ് വൻ തുരന്തം ഒഴിവാക്കിയതെന്ന് വിമാന യാത്രികനായിരുന്ന ഗോവ പരിസ്ഥിതി വകുപ്പ് മന്ത്രി നീലേഷ് കാബ്രാൾ പറഞ്ഞു. Content Highlights:IndiGo plane, with Goa minister on board, returns to airport after engine catches fire


from mathrubhumi.latestnews.rssfeed https://ift.tt/2nNvlM8
via IFTTT