Breaking

Monday, September 30, 2019

കോണ്‍ഗ്രസ് വിട്ട അല്‍പേഷ് താക്കൂര്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കും

ന്യൂഡൽഹി: ഗുജറാത്തിലെ മുൻ കോൺഗ്രസ് എംഎൽഎയും താക്കൂർ വിഭാഗക്കാരുടെ നേതാവുമായ അൽപേഷ് താക്കൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മത്സരിക്കും. മുൻപ് അദ്ദേഹം മത്സരിച്ചു വിജയിച്ച രാധൻപുർ മണ്ഡലത്തിൽനിന്നുതന്നെയാവും ജനവിധി തേടുക. നേരത്തെ രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിക്ക് എതിരായി വോട്ട് ചെയ്ത ശേഷം അൽപേഷ് താക്കൂർ കോൺഗ്രസ് വിട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഞായറാഴ്ച ചേർന്ന ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് 38 നിയമസഭാ സീറ്റുകളിലേയ്ക്കുള്ള ബിജെപി സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ടത്. കോൺഗ്രസിൽനിന്ന് പുറത്തുപോയ മുൻ എംഎൽഎ ധവാൽസിങ് നരേന്ദ്രസിങ് സാലയും ബിജെപി സ്ഥാനാർഥിയായി ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. ഗുജറാത്തിലെ കോൺഗ്രസ് മുൻ എം.എൽ.എമാരായ അൽപേഷ് താക്കൂറും ധവാൽസിൻ സാലയും ജൂലായിലാണ് ബി.ജെ.പിയിൽ ചേർന്നത്. പട്ടേൽ വിഭാഗക്കാരുടെ സമരങ്ങൾക്ക് ശേഷം ഓ.ബി.സിയിൽപ്പെട്ട താക്കൂർ വിഭാഗക്കാരുടെ നേതാവായാണ് അൽപേഷ് ഉയർന്നുവന്നത്. പിന്നീട് അദ്ദേഹം താക്കൂർ സേന എന്ന പാർട്ടി രൂപവത്കരിക്കുകയും ചെയ്തിരുന്നു. Content Highlights:Former Congress mla Alpesh Thakor to Contest in Gujarat Bypoll on BJP Ticket,Byelection 2019


from mathrubhumi.latestnews.rssfeed https://ift.tt/2ounT8X
via IFTTT