Breaking

Friday, September 27, 2019

മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഴാക് ഷിറാക് അന്തരിച്ചു

പാരിസ്: മുൻ ഫ്രഞ്ച് പ്രസിഡന്റ് ഴാക് ഷിറാക് അന്തരിച്ചു. യൂറോപ്പിലെ ഏറ്റവും ദൈർഘ്യമേറിയ രാഷ്ട്രീയജീവിതം നയിച്ച നേതാക്കളിൽ ഒരാളാണ് ഴാക് ഷിറാക്. 86 വയസായിരുന്നു. ഏറെനാളായി പക്ഷാഘാതത്തെയും തുടർന്നുണ്ടായ സ്മൃതി നാശത്തെയും തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. 18 വർഷം പാരീസ് നഗരത്തിന്റെ മേയർ, രണ്ട് തവണ ഫ്രഞ്ച് പ്രധാനമന്ത്രി, രണ്ട് തവണ പ്രസിഡന്റ് എന്നിങ്ങനെ ദീർഘകാലം ഫ്രഞ്ച് രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു ഷിറാക്. 1995 മുതൽ 2007 വരെ ഫ്രഞ്ച് പ്രസിഡന്റായും 1974 മുതൽ 1976 വരെയും 1986 മുതൽ 1988 വരെയും ഫ്രഞ്ച് പ്രധാനമന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചു. 2003- ഇറാഖ് യുദ്ധക്കാലത്ത് അമേരിക്കൻ നിലപാടുകളോട് വിയോജിച്ച് ശ്രദ്ധേയനായി.1999-ലെ ഇന്ത്യയുടെ ആണവപരീക്ഷണത്തെ ഷിറാക് പിന്തുണച്ചിരുന്നു. പാരിസ് മേയറായിരുന്ന കാലത്തെ അഴിമതിക്കേസിൽ 2011-ൽ ഇദ്ദേഹത്തിന് കോടതി രണ്ട് വർഷം തടവുശിക്ഷ വിധിച്ചു. നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. ഇന്ത്യയുടെ അടുത്ത സുഹൃത്തായിരുന്നു അദ്ദേഹമെന്ന് മോദി അനുശോചന സന്ദേശത്തിൽ പറഞ്ഞു. Content Highlights:Chirac will be remembered internationally for leading France's strong opposition to the US-led invasion of Iraq in 200


from mathrubhumi.latestnews.rssfeed https://ift.tt/2n2zZFs
via IFTTT