ഫാ. ഫ്രാൻസിസ് ബ്രിട്ടോ (ടി.വി ഗ്രാബ് ചിത്രം) മുംബൈ : 'മറാഠി സാഹിത്യസമ്മേളനി'ൽ അധ്യക്ഷനായി ക്രിസ്ത്യൻ പുരോഹിതനെ തിരഞ്ഞെടുത്തതിനെതിരേ ഭാരവാഹികൾക്ക് ഭീഷണി. വസായിൽനിന്നുള്ള കത്തോലിക്ക പുരോഹിതനായ ഫാദർ ഫ്രാൻസിസ് ഡി ബ്രിട്ടോയെയാണ് 93-ാമത് അഖിലേന്ത്യ മറാഠി സാഹിത്യസമ്മേളൻ അധ്യക്ഷനായി തിരഞ്ഞെടുത്തത്. ഇതോടെ ഭാരവാഹികൾക്ക് നേരെ ഭീഷണിയുയർന്നു. സംഘടനയുടെ പ്രസിഡന്റ് കൗതിക് റാവു പാട്ടീൽ, സെക്രട്ടറി മിലിന്ദ് ജോഷി എന്നിവർക്കാണ് ഭീഷണിപ്പെടുത്തിയുള്ള ഫോൺവിളികൾ വന്നത്. ഇതേക്കുറിച്ച് ഇരുവരും പോലീസിൽ പരാതിപ്പെട്ടു. ഔറംഗബാദിൽ 2020 ജനുവരി 10 മുതൽ 13 വരെയാണ് സമ്മേളനം. ആദ്യമായിട്ടാണ് ഒരു ക്രിസ്ത്യൻ പുരോഹിതനെ അധ്യക്ഷനാക്കുന്നത്. ബ്രിട്ടോയെ അധ്യക്ഷനാക്കിയത് അംഗീകരിക്കില്ലെന്ന് ബ്രാഹ്മൺ മഹാസംഘ് അധ്യക്ഷൻ ആനന്ദ് ദാവേ വ്യക്തമാക്കി. ബ്രിട്ടോ മറാഠി സാഹിത്യത്തിന് എന്ത് സംഭാവനയാണ് നൽകിയതെന്നും അദ്ദേഹം ചോദിച്ചു. രാജ്യത്തിന്റെ മതേതരമൂല്യങ്ങളും സഹിഷ്ണുതയും ഉയർത്തിക്കാട്ടാൻ സഹിത്യസമ്മേളനം ഉപയോഗപ്പെടുമെന്ന് ഫാദർ ബ്രിട്ടോ പ്രതികരിച്ചു. ഫാദർ ബ്രിട്ടോ മറാഠിയിൽ രണ്ടുപുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. വേദപുസ്തകത്തിലെ പുതിയനിയമം അദ്ദേഹം മറാഠിയിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഇതിന് സാഹിത്യ അക്കാദമിയുടെ അവാർഡ് ലഭിച്ചിട്ടുമുണ്ട്. സുവാർത്ത എന്ന കത്തോലിക്ക മാസികയുടെ പത്രാധിപരായിരുന്നു അദ്ദേഹം. വസായിൽ പിടിമുറുക്കിയ റിയൽ എസ്റ്റേറ്റ് മാഫിയയെ ചെറുക്കാനായി തദ്ദേശീയരെ അണിനിരത്തി ഹരിത് വസായ് സംരക്ഷൺ സമിതിക്ക് ബ്രിട്ടോ രൂപം നൽകിയിരുന്നു. content highlights:Fr. Francis D'Britto president of Marathi Sahitya Sammelan
from mathrubhumi.latestnews.rssfeed https://ift.tt/2n1BTGo
via
IFTTT