Breaking

Monday, September 30, 2019

ഇന്ത്യയില്‍ 10,000 കോടി ഡോളറിന്റെ ദീര്‍ഘകാല നിക്ഷേപത്തിനൊരുങ്ങി സൗദി അറേബ്യ

ന്യൂഡൽഹി: ഇന്ത്യയിൽ 10,000 കോടി ഡോളറിന്റെ നിക്ഷേപത്തിന് സൗദി അറേബ്യ ഒരുങ്ങുന്നു. പെട്രോകെമിക്കൽ, അടിസ്ഥാന സൗകര്യം, ഖനനം തുടങ്ങിയ മേഖലകളിലാണ് സൗദി നിക്ഷേപം നടത്തുക. ഇന്ത്യയിലെ സൗദി അംബാസഡർ സൗദ് ബിൻ മുഹമ്മദ് അൽ സാതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൗദിയെ സംബന്ധിച്ചിടത്തോളം ഇന്ത്യ നിക്ഷേപം നടത്താൻ അനുയോജ്യമായ കേന്ദ്രമാണെന്നും എണ്ണ, വാതക, ഖനന മേഖലകളിൽ ഇന്ത്യയുമായി ദീർഘകാല ബന്ധമാണ് സൗദി കാംക്ഷിക്കുന്നതെന്നും മുഹമ്മദ് അൽ സാതി പറഞ്ഞു. ഊർജം, എണ്ണശുദ്ധീകരണം, പെട്രോകെമിക്കൽസ്, അടിസ്ഥാന സൗകര്യം, കൃഷി, ധാതുക്കൾ, ഖനനം എന്നീ മേഖലകളിലായാകും 10,000 കോടി ഡോളറിന്റെ നിക്ഷേപം നടക്കുകയെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മുഹമ്മദ്അൽ സാതി ഇക്കാര്യം വ്യക്തമാക്കിയത്. സൗദിയിലെ എണ്ണക്കമ്പനിയായ അരാംകോ ഇന്ത്യൻ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡുമായി ഉണ്ടാക്കിയ പങ്കാളിത്തം ഇരുരാജ്യങ്ങളും തമ്മിലുള്ള വളർന്നുവരുന്ന നയതന്ത്ര ബന്ധത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു. സൗദി കിരീടാവകാശിമുഹമ്മദ് ബിൻ സൽമാന്റെ വിഷൻ 2030 ന്റെ ഭാഗമായാണ് ഇന്ത്യയിലെ വിവിധ മേഖലകളിൽ സൗദി നിക്ഷേപം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുരാജ്യങ്ങൾക്കും സഹകരിക്കാൻ സാധിക്കുന്ന 40 അവസരങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം നിലവിലെ 3400 കോടി ഡോളറിൽ നിന്ന് ഉയരുമെന്ന കാര്യത്തിൽ സംശയിക്കേണ്ടതില്ലെന്നും സൗദി അംബാസഡർ വ്യക്തമാക്കി. Content Highlights:India is an attractive investment destination for Saudi says Saudi Ambassador to India


from mathrubhumi.latestnews.rssfeed https://ift.tt/2nGKoHg
via IFTTT