Breaking

Wednesday, September 25, 2019

വിദ്യാര്‍ഥിനിയെ ജ്യൂസ് നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയെ റിമാന്‍ഡ് ചെയ്തു

കോഴിക്കോട്: സരോവരം പാർക്കിലെത്തിച്ച് ജ്യൂസിൽ ലഹരി മരുന്ന് നൽകി വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതി മുഹമ്മദ് ജാസിമിനെ കോടതി റിമാൻഡ് ചെയ്തു. പതിനാല് ദിവസത്തേക്കാണ് കുന്ദമംഗലം കോടതി റിമാൻഡ് ചെയ്തത്. ഇയാൾക്കെതിരേ ബലാത്സംഗം, അന്യായമായി തടഞ്ഞുവെക്കൽ, ഭീഷണിപ്പെടുത്തൽ എന്നിവയടക്കമുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. പക്ഷെ മതപരിവർത്തനം നടത്താൻ ശ്രമിച്ചുവെന്ന പരാതിയിൽ അന്വേഷണം നടത്തിവരുന്നതേയുള്ളൂവെന്ന് മെഡിക്കൽ കോളേജ് സി.ഐ മൂസ വള്ളിക്കാടൻ പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരമാണ് കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ മുഹമ്മദ് ജാസിം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. കോഴിക്കോട്ടുള്ള പരീക്ഷാപരിശീലന കേന്ദ്രത്തിലെ പത്തൊമ്പതുകാരിയെ കഴിഞ്ഞ ജൂലായ് 25-ന് പ്രതി പ്രണയംനടിച്ച് സരോവരം പാർക്കിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. പരാതിപ്പെട്ടാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മാത്രമല്ല ഓഗസ്റ്റ് രണ്ടിന് വിദ്യാർഥിനി സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയെന്നും കേസിൽ പറയുന്നു. തന്റ മകളെ പ്രതി മതപരിവർത്തനം നടത്താൻ ശ്രമിച്ചെന്ന്രക്ഷിതാക്കൾ സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നുണ്ടെങ്കിലും അറസ്റ്റിലായ പ്രതിക്കെതിരേ ഈ പരാതിയിൽ ഇപ്പോൾ കേസെടുത്തിട്ടില്ല. കൂടുതൽ അന്വഷണം നടത്തി മാത്രമേ ഇതിൽകേസ് രരജിസ്റ്റർ ചെയ്യുകയുള്ളൂവെന്നാണ് പോലീസിന്റെ നിലപാട്. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കൾ കേന്ദ്ര ആഭ്യന്തരമന്ത്രിക്കടക്കംപരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസ് എൻഐഎയും നീരീക്ഷിക്കുന്നുണ്ട്. പക്ഷെ ഇതേക്കുറിച്ച് പ്രതികരിക്കാൻ പോലീസ് തയ്യാറായിട്ടില്ല. Content Highlights:sarovaram biopark sexual abuse case accused remanded by court


from mathrubhumi.latestnews.rssfeed https://ift.tt/2l4vBoY
via IFTTT