തിരുവനന്തപുരം: വട്ടിയൂർക്കാവിൽ എൻ. പീതാംബരക്കുറുപ്പിനെ യു.ഡി.എഫ്. സ്ഥാനാർഥിയായി പരിഗണിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധം. ഒരുകാരണവശാലും പീതാംബരക്കുറുപ്പിനെ സ്ഥാനാർഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രാദേശിക കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമാണ് രംഗത്തെത്തിയത്. ഇവർ തിരുവനന്തപുരത്ത് കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിരാഭാവന് മുന്നിൽ പ്രതിഷേധപ്രകടനവും സംഘടിപ്പിച്ചു. പീതാംബരക്കുറുപ്പിന് പകരം മണ്ഡലത്തിനകത്തുനിന്നുള്ള സ്ഥാനാർഥിയെ വേണമെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം. ഇക്കാര്യം സൂചിപ്പിച്ച് ഇവർ നേതാക്കൾക്ക് കത്ത് നൽകുകയും നേരിൽക്കണ്ട് പരാതി അറിയിക്കുകയും ചെയ്തു. വി.കെ. പ്രശാന്ത്, കുമ്മനം രാജശേഖരൻ തുടങ്ങിയവർ മത്സരിക്കാനിരിക്കുന്ന വട്ടിയൂർക്കാവിൽ പീതാംബരക്കുറുപ്പിന് അല്പംപോലും സാധ്യതയില്ലെന്നാണ് പ്രാദേശിക നേതാക്കളുടെ അഭിപ്രായം. കഴിഞ്ഞദിവസം മുതലാണ് മുതിർന്ന നേതാവ് എൻ.പീതാംബരക്കുറുപ്പിന്റെ പേര് വട്ടിയൂർക്കാവിലേക്ക് ഉയർന്നുവന്നത്. കെ.മുരളീധരന്റെ താത്പര്യവും ഇക്കാര്യത്തിൽ നിർണായകമായി. എന്നാൽ ഗ്ലാമർ പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ പീതാംബരക്കുറുപ്പിനെ സ്ഥാനാർഥിയാക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നാണ് പ്രവർത്തകരുടെ നിലപാട്. ഇതോടെ വട്ടിയൂർക്കാവിലെ സ്ഥാനാർഥി നിർണയം കോൺഗ്രസിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. Content Highlights:vattiyoorkavu byelection; congress workers protest against n peethambarakurup
from mathrubhumi.latestnews.rssfeed https://ift.tt/2n4JNik
via
IFTTT