Breaking

Wednesday, September 25, 2019

ചിന്മയാനന്ദയ്‌ക്കെതിരേ ലൈംഗിക പീഡന പരാതി നല്‍കിയ യുവതി അറസ്റ്റില്‍

ന്യൂഡൽഹി: ബി.ജെ.പി. മുൻകേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദയ്ക്കെതിരേ ലൈംഗിക പീഡന പരാതി നൽകിയ യുവതി അറസ്റ്റിൽ.ചിന്മയാന്ദിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചു എന്ന കേസിലാണ് അറസ്റ്റ്. ചിന്മയാന്ദ ലൈംഗികപീഡനത്തിനിരയാക്കിഎന്ന യുവതിയുടെ പരാതിക്ക് പിന്നാലെ യുവതിപണം തട്ടാൻ ശ്രമിച്ചു എന്ന് ചിന്മയാനന്ദ് പരാതിപ്പെടുകയായിരുന്നു. തന്റെ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന യുവതി വീഡിയോ ദൃശ്യങ്ങൾ കാണിച്ച് പലപ്പോഴായി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചു എന്നാണ് ചിന്മയാനന്ദ് യുവതിക്കെതിരേഉന്നയിച്ചിരിക്കുന്ന പരാതി. അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയുമായി ഷാജഹാൻപുരിലെ കോടതിയിലേക്ക് പോകുന്നതിനിടെയാണ് ചൊവ്വാഴ്ചപോലീസ് സംഘം യുവതിയെ തടഞ്ഞുനിർത്തി കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് തടയണമെന്ന് ആവശ്യവുമായി യുവതി നൽകിയ ഹർജി കഴിഞ്ഞദിവസം അലഹാബാദ് ഹൈക്കോടതി തള്ളിയിരുന്നു. കേസ് അന്വേഷണം നിരീക്ഷിക്കുന്നത് പ്രത്യേക ബെഞ്ചാണെന്നും ഹൈക്കോടതിക്ക് പരിഗണിക്കാനാകില്ലെന്നും വ്യക്തമാക്കിയാണ്ഹൈക്കോടതി ഹർജി തള്ളിയത്. ചിന്മയാനന്ദിന്റെ കോളേജിലെ നിയമവിദ്യാർഥിനിയായിരുന്ന യുവതി ഒരു വർഷത്തോളം പീഡിപ്പിക്കപ്പെട്ടു എന്ന ആരോപണവുമായാണ് രംഗത്തുവന്നത്. കണ്ണാടിയിൽ ഒളിപ്പിച്ച ഒളിക്യാമറയിലൂടെയാണ് യുവതി പീഡന ദൃശ്യങ്ങൾ പകർത്തിയത്. ഇത്തരത്തിൽ പീഡിപ്പിക്കുന്നതായുള്ള 43ഓളം വീഡിയോ ദൃശ്യങ്ങൾ യുവതി പോലീസിന് കൈമാറിയത്. എന്നാൽ യുവതിയുടെ പരാതിയിൽ നടപടിയുണ്ടാകാത്തതിനെ തുടർന്ന് വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് ചിന്മയാനന്ദിനെ പോലീസ് അറസ്റ്റ് ചെയ്തത്. ചിന്മയാനന്ദിനെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ പെൺകുട്ടിയുടെ രണ്ട് ബന്ധുക്കളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. Content Highlights:girl who accused rape against Chinmayanand, arrested


from mathrubhumi.latestnews.rssfeed https://ift.tt/2kWh924
via IFTTT