Breaking

Saturday, September 14, 2019

എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ യുവജന റാലി പ്രഖ്യാപനം പ്രൗഢമായി.ജില്ലാ യുവജന റാലി ഫെബ്രുവരി 8 ന് തിരൂരിൽ

കോട്ടക്കൽ: 'യുവത്വം നിലപാട് പറയുന്നു' എന്ന ശീർഷകകത്തിൽ എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ യുവജന റാലി 2020 ഫെബ്രുവരി 8 ന് തിരൂരിൽ നടക്കും. ചങ്കുവെട്ടി പി എം ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ പ്രഖ്യാപനം എസ് വൈ എസ് സംസ്ഥാന പ്രസിഡൻറ് സയ്യിദ് ത്വാഹാ സഖാഫി നടത്തി. ടീം ഒലീവ് ലോഞ്ചിംഗ് സംസ്ഥാന സെക്രട്ടറി അബൂബക്കർ മാസ്റ്റർ പടിക്കൽ നിർവ്വഹിച്ചു.2021ൽ നടക്കുന്ന സംസ്ഥാന യുവജനസമ്മേളനത്തിന്റെയും ജില്ലാ യുവജനറാലിയുടെയും സന്നദ്ധ സംഘമാണ് ടീം ഒലീവ്. ജില്ലയിലെ 69 സർക്കിളുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 2445അംഗങ്ങളുടെ സമർപ്പണമാണ് നടന്നത്.നിരന്തര പരിശീലനം നൽകി സംഘടനയുടെ ശക്തിയും ഫലവും പൊതു സമൂഹത്തിലെത്തിക്കുകയും സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുകയുമാണ് ലക്ഷ്യം.

ചങ്കുവെട്ടി പിഎം ഓഡിറ്റോറിയത്തിൽ നടന്ന സംഗമം സയ്യിദ് ത്വാഹാ തങ്ങൾ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് സയ്യിദ് സ്വലാഹുദ്ധീൻ ബുഖാരി അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി റഹ്‌മതുള്ള സഖാഫി എളമരം പൊന്മള മൊയ്തീൻ കുട്ടി ബാഖവി പി കെ എം സഖാഫി ഇരിങ്ങല്ലൂർ ഊരകം അബ്ദുറഹ്മാൻ സഖാഫി കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ മുഹമ്മദ് മാസ്റ്റർ ക്ലാരി പ്രസംഗിച്ചു. മുഹമ്മദലി മുസ്ലിയാർ പൂക്കോട്ടൂർ സുലൈമാൻ ഇന്ത്യ നൂർ നാസർ ഹാജി ഓമച്ചപ്പുഴ ബാവ ഹാജി ചിറക്കൽ സയ്യിദ് ജലാലുദ്ധീൻ ജീലാനിഎൻ വി അബ്ദു റസാഖ് സഖാഫി വെള്ളിയാമ്പുറം എ എ റഹീം കുഞ്ഞിമൊയ്തു കവപ്പുരസംബന്ധിച്ചു. സയ്യിദ് സീതിക്കോയ തങ്ങൾ പതാക ഉയർത്തി.



from Islamic Media Mission I https://ift.tt/2Ltx3eM
via IFTTT