Breaking

Wednesday, September 25, 2019

ഇല്ലാത്ത ക്യാന്‍സറിന് ചികിത്സ; രജനിക്ക് സര്‍ക്കാര്‍ മൂന്നുലക്ഷം രൂപ നല്‍കും

തിരുവനന്തപുരം: തെറ്റായ രോഗനിർണയം കാരണം കീമോതെറാപ്പിക്കും അർബുദ ചികിത്സയ്ക്കും വിധേയയാകേണ്ടിവന്ന മാവേലിക്കര സ്വദേശി രജനിക്ക് സംസ്ഥാന സർക്കാർ മൂന്നുലക്ഷം രൂപ നൽകും. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് പണം അനുവദിക്കാൻ തീരുമാനമെടുത്തത്. കീമോതെറാപ്പി കാരണമുണ്ടായ ചികിത്സാച്ചെലവും ശാരീരിക അവശതകളും മാനസികാഘാതവും പരിഗണിച്ചാണ് ധനസഹായം അനുവദിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ദിവസങ്ങൾക്ക് മുൻപ് രജനിയും കുടുംബാംഗങ്ങളും മാവേലിക്കര താലൂക്ക് ഓഫീസിന് മുന്നിൽ സമരം നടത്തിയിരുന്നു. രോഗനിർണയം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കുക,നഷ്ടപരിഹാരം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ സർക്കാർ നൽകിയ ഉറപ്പ് പാലിക്കാത്തതിനാലാണ് ഇവർ സമരത്തിനിറങ്ങിയത്. തുടർന്ന് ജില്ലാ കളക്ടർ ഇടപെട്ട് നടത്തിയ ചർച്ചയെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്. അതിനിടെ, വർഷംതോറും നടത്തിവരാറുള്ള ഗ്രാൻഡ് കേരള ഷോപ്പിങ് ഫെസ്റ്റിവൽ നിർത്തലാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിഭാവനം ചെയ്ത ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിഞ്ഞില്ലെന്ന ടൂറിസം ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ നടപടി. Content Highlights:cabinet decides to give 3 lakh compensation for rajani


from mathrubhumi.latestnews.rssfeed https://ift.tt/2lpsYhK
via IFTTT