Breaking

Sunday, September 29, 2019

നഷ്ടപരിഹാരം കണ്ടെത്താൻ സാങ്കേതികവിദഗ്ധരുടെ സഹായം തേടും - ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ

ആലുവ: ഫ്ളാറ്റ് ഉടമകളുടെ നഷ്ടപരിഹാരം കണക്കാക്കാൻ സാങ്കേതിക വിദഗ്ധർ അടക്കമുള്ളവരുടെ സഹായം തേടേണ്ടിവരുമെന്ന് നഷ്ടപരിഹാര സമിതി അധ്യക്ഷൻ മുൻ ഹൈക്കോടതി ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ പറഞ്ഞു. ഒരു നിയമജ്ഞനും സാങ്കേതിക വിദഗ്ധനും സമിതിയിൽ ഉൾപ്പെടുമെന്നാണ് തനിക്ക് ലഭിച്ച പ്രാഥമിക വിവരമെന്നും അദ്ദേഹം ആലുവയിൽ പറഞ്ഞു. യാതൊരു പക്ഷപാതവുമില്ലാതെ സുപ്രീം കോടതിയുടെ നിർദേശം നടപ്പാക്കും. എത്രയുംവേഗം പൂർത്തിയാക്കാൻ സമയപരിധി നിശ്ചയിച്ചായിരിക്കും സമിതിയുടെ പ്രവർത്തനം. അതേസമയം, സമിതിയുടെ പ്രവർത്തനങഅങൾ എങ്ങനെയായിരിക്കണമെന്ന സുപ്രീം കോടതി നിർദേശങ്ങൾ ലഭിച്ചിട്ടില്ല. 2010-ൽ കേരള ഹൈക്കോടതിയിൽനിന്ന് വിരമിച്ച ജസ്റ്റിസ് ബാലകൃഷണൻ നായർ 2015 വരെ കേരള സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ചെയർമാനായിരുന്നു. ഹൈക്കോടതി ജസ്റ്റിസായിരിക്കുമ്പോൾ പ്ലാച്ചിമടയിലെ കൊക്കക്കോള കമ്പനി അടച്ചുപൂട്ടാൻ ഉത്തരവിട്ടത് ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായരായിരുന്നു. Content Highlights:maradu Flat issue


from mathrubhumi.latestnews.rssfeed https://ift.tt/2mJdC8i
via IFTTT