ഭോപ്പാൽ:വൈദ്യുതി ബിൽ അടയ്ക്കാത്ത സംഭവം വിവാദമായതോടെ മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിങ് ചൗഹാൻകുടിശ്ശികയായ 1.21 ലക്ഷം അടച്ചു. വിദിശയിലെ വാടകവീടിന്റെ വൈദ്യുതി ബിൽ കുടിശ്ശികയാണ് അടച്ചുതീർത്തത്. കർഷകരോട് വൈദ്യുതി ചാർജ് അടയ്ക്കരുതെന്ന് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. പ്രളയബാധിത പ്രദേശങ്ങളായ നിമൂച്ച്, മാൻസോർ ജില്ലകളിൽ സന്ദർശനം നടത്തുന്നതിനിടെയാണ് വൈദ്യുതി ചാർജ് അടയ്ക്കാനുള്ള നോട്ടീസ് ലഭിച്ചവരാരും അടയ്ക്കരുതെന്ന് അദ്ദേഹം ആഹ്വാനം ചെയ്തത്. ബില്ലുമായി വരുന്നവരെ ചൂലുമായി നേരിടാനാണ് അദ്ദേഹം കർഷകരോട് പറഞ്ഞത്. കൃഷിനാശം സംഭവിച്ചവർക്ക് ധനസഹായം വൈകുന്നതിലുള്ള പ്രതിഷേധം ഇങ്ങനെ അറിയിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. തൊട്ടുപിന്നാലെയാണ് വിദിശയിലെ കോൺഗ്രസ് എംഎൽഎ ശശാങ്ക് ഭാർഗവ ചൗഹാൻ 2013 മുതൽ കറന്റ് ബില്ലടച്ചിട്ടില്ലെന്ന വിഷയം ഉന്നയിച്ചത്. ലീലഭായിയുടെ പേരിലാണ് വൈദ്യുതി കണക്ഷൻ എടുത്തിരുന്നത്. 25 വർഷമായി ഈ വീട്ടിലാണ് ശിവരാജ് സിങ് ചൗഹാൻ താമസിക്കുന്നത്. സാധാരണക്കാരനാണെങ്കിൽ ഇങ്ങനെ ബില്ലടയ്ക്കാതിരുന്നാൽ വൈദ്യുതി ബന്ധം വിച്ഛേദിക്കില്ലേ. അതിനാൽ വൈദ്യുതി വിതരണ കമ്പനിക്കെതിരെ നടപടിയെടുക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. 1.21 ലക്ഷത്തിന്റെ ബിൽ അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്തു. വിവാദമായതോടെ തിടുക്കത്തിൽ പണം അടയ്ക്കുകയായിരുന്നു. 15 വർഷം മുഖ്യമന്ത്രിയായിരുന്നപ്പോൾ ഭോപ്പാലിലെ ഔദ്യോഗിക വസതിയിലായിരുന്നു ചൗഹാന്റെ താമസം. വിദിശയിലെ വീട്ടിൽ അപൂർവ്വമായി മാത്രമേ താമസിച്ചിട്ടുള്ളൂ. അതിനാൽ കുടിശ്ശികയുടെ കാര്യം അറിഞ്ഞിരുന്നില്ല. വിവരം ശ്രദ്ധയിൽ പെട്ടയുടൻ അടയ്ക്കുകയും ചെയ്തുവെന്നായിരുന്നുബിജെപി വക്താവിന്റെ പ്രതികരണം Content Highlights: Congress raised the issue
from mathrubhumi.latestnews.rssfeed https://ift.tt/2lomnnK
via
IFTTT