Breaking

Wednesday, September 25, 2019

ഭൂരിപക്ഷ സമുദായത്തിന് ഇടംനല്‍കാത്തത് ജനാധിപത്യമല്ല: അടൂര്‍ പ്രകാശിനെതിരെ വെള്ളാപ്പള്ളി

ചേർത്തല: കോന്നി സീറ്റിലെ സ്ഥാനാർഥിത്വത്തിൽ അടൂർ പ്രകാശിനെതിരെ രൂക്ഷ വിമർശനവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മതാധിപത്യം വളർത്തുന്ന അടൂർ പ്രകാശിന്റെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ പ്രമാടം പഞ്ചായത്ത് പ്രസിഡന്റായ റോബിൻ പീറ്ററിന്റെ പേരാണ് അടൂർ പ്രകാശ് നിർദേശിച്ചത്. ഡിസിസിയാകട്ടെ ഈ പേര് തള്ളി ഒരു ഈഴവ സ്ഥാനാർഥി വേണമെന്ന നിലപാടിലുമാണ്. ഈഴവവിഭാഗത്തിൽ നിന്നുള്ളയാൾക്ക് പകരം മറ്റൊരു പേര് നിർദേശിച്ചതാണ് വെള്ളാപ്പള്ളിയെ ചൊടിപ്പിച്ചത്. അധ:സ്ഥിത വിഭാഗങ്ങൾക്ക് വേണ്ടി ശബ്ദം ഉയർത്തുമെന്നും ഭൂരിപക്ഷ സമുദായത്തിന് ഇടംനൽകാത്തത് ജനാധിപത്യമല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. അടൂർ പ്രകാശ് കുലംകുത്തിയെ പോലെയാണ്. കപടമതേതരവാദിയുമാണ്. സ്വന്തം കാര്യം വരുമ്പോൾ മതേതരത്വം മടിയിൽ വെക്കുന്നയാളാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി Content Highlights: vellappallys statement about konni byelection


from mathrubhumi.latestnews.rssfeed https://ift.tt/2n2tNNH
via IFTTT