Breaking

Wednesday, September 25, 2019

മുങ്ങിക്കപ്പലില്‍ കടത്തിയ 5000 കിലോഗ്രാം കൊക്കെയ്ന്‍ പിടികൂടി

വാഷിങ്ടൺ: യുഎസിലേക്ക് അർധമുങ്ങിക്കപ്പലിൽ കടത്തുകയായിരുന്ന 12,000 പൗണ്ട് (ഏകദേശം 5000 കിലോഗ്രാം) കൊക്കെയ്ൻ യുഎസ് കോസ്റ്റ് ഗാർഡ് പിടികൂടി. പിടികൂടിയ കൊക്കെയ്ന് 165 മില്യൺ ഡോളർ (1200 കോടിയോളം രൂപ)വിലവരും. അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ നടത്താറുള്ള വ്യോമപരിശോധനയ്ക്കിടെയാണ് മുങ്ങിക്കപ്പൽ ശ്രദ്ധയിൽപെട്ടത്. തുടർന്ന് കോസ്റ്റ്ഗാർഡ് സംഘം കപ്പലിനരികിലെത്തി നടത്തിയ പരിശോധനയിലാണ് അനധികൃതമായി കടത്തുകയായിരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തത്. പസഫിക് സമുദ്രത്തിൽ യുഎസ് തീരത്തേക്ക് സഞ്ചരിക്കുകയായിരുന്ന അർധമുങ്ങിക്കപ്പൽ സെപ്റ്റംബർ ആദ്യമാണ് അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്. യുഎസ് കോസ്റ്റ് ഗാർഡ് കട്ടർ വേലിയന്റി(USCGC Valiant)ലെ ഉദ്യോഗസ്ഥരാണ് കൊക്കെയ്ൻ വേട്ടയ്ക്ക് നേതൃത്വം നൽകിയത്. കൊളംബിയൻ നാവികസേനയും കോസ്റ്റ് ഗാർഡിന്റെ സഹായത്തിനെത്തിയിരുന്നു. അർധമുങ്ങിക്കപ്പൽ പിടികൂടുന്ന വീഡിയോ യുഎസ് കോസ്റ്റ് ഗാർഡ് ട്വിറ്ററിലൂടെ ഷെയർ ചെയ്തു. The #Florida @USCG Cutter Valiant took down a narco sub carrying 12k lbs of cocaine in the #EasternPacific, cutting approximately $165 mil from smuggler pockets. More info and photos here: https://t.co/mSb28nTIzF pic.twitter.com/hS5kRVtV3f — USCGSoutheast (@USCGSoutheast) September 24, 2019 വൈകുന്നേരത്തോടെ മുങ്ങിക്കപ്പലിനടുത്തെത്തിയ കോസ്റ്റ് ഗാർഡ് സംഘം പുലർച്ചെയോടെ കപ്പലിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും അതിലുണ്ടായിരുന്ന നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വൻ കൊക്കെയ്ൻ വേട്ടയെ കുറിച്ച് ചൊവ്വാഴ്ചയാണ് കോസ്റ്റ് ഗാർഡ് വാർത്ത പുറത്തുവിട്ടത്. കോസ്റ്റ് ഗാർഡിന്റെ ഔദ്യോഗികചരിത്രത്തിൽ അഭിമാനകരമായ നേട്ടമാണ് ഇതെന്ന് വേലിയന്റിന്റെ കമാൻഡിങ് ഓഫീസറായ കമാൻഡർ മാത്യു വാൽഡ്രോൺ പറഞ്ഞു. The crew of the @USCG Cutter Seneca offloaded more than 12,000 pounds of cocaine at USCG Sector Miami. Find out more here https://t.co/fotPCZ8bIE pic.twitter.com/6gGBebj0sS — USCGSoutheast (@USCGSoutheast) September 20, 2019 Content Highlights: Semi submarine carrying $165 million in cocaine captured by Coast Guard


from mathrubhumi.latestnews.rssfeed https://ift.tt/2mXeOVd
via IFTTT