Breaking

Sunday, September 29, 2019

അന്ന്‌ അവര്‍ വിരല്‍ മുറിച്ചുകളഞ്ഞു; പിന്മാറിയില്ല, ഇത്തവണയും സഫിയുള്ള വോട്ട് ചെയ്തു

കാബുൾ: അഫ്ഗാനിസ്ഥാനിൽ വോട്ടുചെയ്ത കുറ്റത്തിന് താലിബാൻ ചൂണ്ടുവിരൽ മുറിച്ചു കളഞ്ഞ സഫിയുള്ള സഫി ഇത്തവണ വീണ്ടും വോട്ടു ചെയ്തു. പിന്നാലെ മുകൾ ഭാഗം മുറിച്ചു മാറ്റിയ ഇടതുകൈയിലെ ചൂണ്ടുവിരലും ഇത്തവണ മഷിപുരട്ടിയ വലതുകൈയിലെ ചൂണ്ടുവിരലും ഉയർത്തിപ്പിടിച്ച ചിത്രം അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. എന്റെ കുട്ടികളുടേയും എന്റെ രാജ്യത്തിന്റേയും ഭാവിക്കുവേണ്ടി കൈ മുഴുവൻ പോയാലും വോട്ടു ചെയ്യുമെന്ന് സഫിയുള്ള പറഞ്ഞു. 2014 ലെ വോട്ടെടുപ്പ് സമയത്താണ് താലിബാൻ ഇറക്കിയ തിട്ടൂരം ലംഘിച്ച് സഫിയുള്ള വോട്ടു ചെയ്തത്. തിരിച്ചു വരുമ്പോൾ കാറിൽ നിന്നും തീവ്രവാദികൾ പിടിച്ചുകൊണ്ടുപോയി താലിബാൻ കോടതിയിൽ ഹാജരാക്കി. വിലക്ക് ലംഘിച്ചു വോട്ടു ചെയ്തതിന് മഷിപുരണ്ട ഭാഗം മുറിച്ചു കളയാനായിരുന്നു താലിബാൻ കോടതി വിധിച്ചത്. തീവ്രവാദ ഭീഷണിയും ബൂത്തിലെ പ്രശ്നങ്ങളും അതിജീവിച്ചാണ് അഫ്ഗാനികൾ ശനിയാഴ്ച നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്തത്. 2001 ൽ അമേരിക്കൻ സഖ്യസേന താലിബാൻ ഭരണം അവസാനിപ്പിച്ചെങ്കിലും ഇപ്പോഴും തീവ്രവാദ ആക്രമണങ്ങളും ഭീഷണിയും തുടരുകയാണ്. 2014 ലെ വോട്ടെടുപ്പിന് പിന്നാലെ സഫിയുള്ള അടക്കം ആറുപേരുടെ വിരലുകളാണ് താലിബാൻ മുറിച്ചു കളഞ്ഞത്. അന്ന് ഒരു വിരലാണ് മുറിച്ചു കളഞ്ഞത്. വേദനകൊണ്ട് പുളഞ്ഞ സന്ദർഭമായിരുന്നു അത്. എന്നാൽ എന്റെ കുഞ്ഞുങ്ങളുടേയും രാജ്യത്തിന്റേയും ഭാവിയേക്കുറിച്ചുള്ള കാര്യമാകുമ്പോൾ കൈ മുഴുവൻ മുറിച്ചുകളഞ്ഞാലും എനിക്ക് വെറുതെയിരിക്കാനാകില്ല- സഫിയുള്ള ഒരു മാധ്യമത്തിന് ടെലിഫോണിൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കുടുബാംഗങ്ങളുടെ എതിർപ്പുകൾ വക വെക്കാതെയാണ് അദ്ദേഹം വോട്ടു ചെയ്യാൻ പോയത്. Content:Taliban had cut off Safiullah Safis right forefinger for voting in 2014,he votes again in 2019


from mathrubhumi.latestnews.rssfeed https://ift.tt/2mB8FhV
via IFTTT