ധാക്ക: ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തിൽ സിംബാബ്വെയ്ക്കെതിരേ ബംഗ്ലാദേശിന് വിജയം. ധാക്ക ഷേർ ബംഗ്ലാ സ്റ്റേഡിയത്തിൽ നടന്ന ആവേശം നിറഞ്ഞ മത്സരത്തിനൊടുവിൽ മൂന്നു വിക്കറ്റിന് ബംഗ്ലാദേശ് സിംബാബ്വെയെ തോൽപ്പിച്ചു. മഴ മൂലം 18 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ സിംബാബ്വെ മുന്നോട്ടുവെച്ച 145 റൺസ് വിജയലക്ഷ്യം രണ്ട് പന്ത് ശേഷിക്കെ ബംഗ്ലാദേശ് മറികടന്നു. ഒരു ഘട്ടത്തിൽ 9.3 ഓവറിൽ ആറു വിക്കറ്റിന് 60 റൺസ് എന്ന നിലയിലായിരുന്നു ബംഗ്ലാദേശ്. എന്നാൽ അഫീഫ് ഹൊസൈന്റെ ഇന്നിങ്സ് ആതിഥേയരെ വിജയതീരത്തെത്തിക്കുകയായിരുന്നു. 26 പന്തിൽ എട്ടു ഫോറും ഒരു സിക്സും സഹിതം അഫീഫ് 52 റൺസ് നേടി. 24 പന്തിൽ 30 റൺസുമായി മൊസദെക് ഹുസൈൻ അഫീഫിന് പിന്തുണ നൽകി. കെയ്ൽ ജാർവിസ്, ടെന്റൈ ചടാര എന്നിവർ സിംബാബ്വെയ്ക്കായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ റ്യാൻ ബേളിന്റെ (32 പന്തിൽ പുറത്താവാതെ 57) ഇന്നിങ്സാണ് സിംബാബ്വെയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ക്യാപ്റ്റൻ ഹാമിൽട്ടൻ മസകാഡ്സ 34 റൺസ് നേടി. 27 റൺസോടെ ടിനോടെൻഡ പുറത്താകാതെ നിന്നു. ബംഗ്ലാദേശിനായി തയ്ജുൽ ഇസ്ലാം, മുഹമ്മദ് സെയ്ഫുദ്ദീൻ, മുസ്തഫിസുർ റഹ്മാൻ, മൊസദെക് ഹൊസൈൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. Content Highlights: Bangladesh vs Zimbabwe Tri Series Afif Hossain
from mathrubhumi.latestnews.rssfeed https://ift.tt/2QbJbFF
via
IFTTT