ദോഹ: ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വേഗറാണിയായി ജമൈക്കയുടെ ഷെല്ലി ആൻ ഫ്രേസർ. ഞായറാഴ്ച രാത്രി നടന്ന വനിതകളുടെ 100 മീറ്റർ ഫൈനലിൽ 10.71 ക്കെൻഡിൽ സെക്കൻഡിൽ ഷെല്ലി ഫിനിഷിങ് ലൈൻ തൊട്ടു. ലോക റെക്കോഡ് സമയം കൂടിയാണിത്. പോക്കറ്റ് റോക്കറ്റ് എന്ന വിളിപ്പേരുള്ള ഷെല്ലിയുടെ നാലാം സ്വർണനേട്ടമാണിത്. 2013 മോസ്കോ ലോക ചാമ്പ്യൻഷിപ്പിലെ അതേ സമയത്തോടെയാണ് 32-കാരിയായ ഷെല്ലി ഫിനിഷ് ചെയ്തത്. നേരത്തേ മൂന്നുതവണ ലോക ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ സ്വർണം നേടിയിട്ടുള്ള ഷെല്ലി വ്യക്തിപരമായ കാരണങ്ങളാൽ 2017 ലണ്ടൻ ചാമ്പ്യൻഷിപ്പിൽ മത്സരിച്ചിരുന്നില്ല. ഒളിമ്പിക് ജേതാവുകൂടിയായ 32 കാരിയുടെ തിരിച്ചുവരവ് കൂടിയാണിത്. 10.83 സെക്കൻഡിൽ ഫിനിഷ് ചെയ്ത ബ്രിട്ടന്റെ ഡിന ആഷർ സ്മിത്ത് വെള്ളി നേടി. തന്റെ തന്നെ ദേശീയ റെക്കോഡ് മറികടക്കാനും ഡിനയ്ക്കായി. ഐവറി കോസ്റ്റിന്റെ മാരി ജോസ്സെ താ ലൗ (10.90 സെക്കൻഡ്) വെങ്കലവും നേടി. Content Highlights:IAAF World Championships Shelly Ann Fraser Pryce wins gold 100m
from mathrubhumi.latestnews.rssfeed https://ift.tt/2mU8dv2
via
IFTTT