Breaking

Wednesday, September 25, 2019

മോദിക്കും അമിത് ഷായ്ക്കും ഡോവലിനും ഭീഷണി; 30 നഗരങ്ങളില്‍ ഭീകരാക്രമണ പദ്ധതിയെന്ന് റിപ്പോര്‍ട്ട്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുംദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനുമെതിരെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം. കശ്മീർ, പഠാൻകോട്ട്, അമൃത്സർ തുടങ്ങിയ രാജ്യത്തെ 30 പ്രധാന കേന്ദ്രങ്ങളിൽ ഭീകരാക്രമണത്തിന് ലക്ഷ്യമിടുന്നതായും രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകി. പാക് ചാര സംഘടനയായ ഐ.എസ്.ഐയുടെ പിന്തുണയോടെ ജയ്ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയാണ് ആക്രമണം നടത്താൻ പദ്ധതിയിടുന്നത് എന്നാണ് റിപ്പോർട്ട്. ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയ നടപടിക്കെതിരെ പ്രതികാരനടപടി പരാമർശിക്കുന്ന കത്ത് ഈയിടെ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിക്ക് ചോർന്നു കിട്ടിയിരുന്നു. ഇതിലാണ് ഇവർക്കെതിരെ ആക്രമണം നടത്താൻ പദ്ധതിയുള്ളതായി വ്യക്തമാകുന്നത്.കശ്മീർ, പഠാൻകോട്ട്, അമൃത്സർ, ജയ്പുർ, ഗാന്ധിനഗർ, കാൺപുർ, ലഖ്നൗ തുടങ്ങി 30 നഗരങ്ങളിലാണ് ആക്രമണ പദ്ധതിയെന്നാണ് റിപ്പോർട്ട്.ജയ്ഷെ കമാൻഡർ ഷംസീർ വാണി അനുയായികൾക്ക് അയച്ച കൈകൊണ്ടെഴുതിയ കത്തിന്റെ പകർപ്പാണ് രഹസ്യാന്വേഷണ ഏജൻസിക്ക് ചോർന്നു കിട്ടിയത്. ഇതിൽ ഈ മാസം 25നും 30 നും ഇടയിൽ ആക്രമണങ്ങൾ നടത്തുമെന്നാണ് സൂചനയുള്ളത്. ഇതേത്തുടർന്ന് ഭീഷണിയുള്ള നഗരങ്ങളിൽ സുരക്ഷ ശക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. നാല് വ്യോമ കേന്ദ്രങ്ങളിലും ജാഗ്രതാ നിർദേശമുണ്ട്. ഇതേത്തുടർന്ന് പഠാൻകോട്ടിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പാകിസ്താൻ അതിർത്തിയോട് ചേർന്നു കിടക്കുന്ന തന്ത്രപ്രധാന മേഖലകളാണ് ജയ്ഷെ ലക്ഷ്യം വെക്കുന്നത് എന്നാണ് സൂചന. ഇതേത്തുടർന്ന് അതിർത്തിയിലും അതിജാഗ്രതാ നിർദേശമുണ്ട്. Content highlights:Modi Shah and Dovel are in hit list of Pakistan-based terror group Jaish-e-Mohammad


from mathrubhumi.latestnews.rssfeed https://ift.tt/2mwZKxp
via IFTTT