Breaking

Wednesday, September 25, 2019

വട്ടിയൂര്‍ക്കാവില്‍ വി.കെ പ്രശാന്ത് ഇടതുമുന്നണി സ്ഥാനാര്‍ഥിയാകും

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വട്ടിയൂർക്കാവിൽ തിരുവനന്തപുരം മേയർ വി.കെ പ്രശാന്ത് സ്ഥാനാർഥിയാകും. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം പ്രശാന്തിന്റെ പേര് സ്ഥാനാർഥിയായി നിർദേശിക്കുമെന്നാണ് റിപ്പോർട്ട്. ഇന്ന് രാവിലെ മുതിർന്ന നേതാക്കൾ വി.കെ പ്രശാന്തുമായി സംസാരിച്ചു. മത്സരിക്കാൻ തയ്യാറെടുത്തുകൊള്ളാനുള്ള നിർദേശം നൽകിയതായാണ് വിവരം. സാമുദായികസമവാക്യങ്ങൾ മാറ്റിവച്ച് മികച്ച സ്ഥാനാർഥിയെ അവതരിപ്പിച്ച് പരീക്ഷണത്തിന് സിപിഎം തീരുമാനിക്കുകയായിരുന്നു. നായർ സമുദായത്തിൽപ്പെട്ടവർ42 ശതമാനമുള്ള മണ്ഡലമാണ് വട്ടിയൂർക്കാവ്. എന്നാൽമേയർ എന്ന നിലയിലുള്ള മികച്ച പ്രതിച്ഛായയുംപ്രളയകാലത്ത് സഹായങ്ങൾ ലഭ്യമാക്കാൻ മുന്നിട്ടിറങ്ങിയതും യുവജനങ്ങൾക്കിടയിൽ ഉള്ള സ്വീകാര്യതയും കണക്കുകൂട്ടിയാണ് ജാതിസമവാക്യങ്ങൾ മാറ്റിവച്ച് പ്രശാന്തിലേക്ക് പാർട്ടി എത്തിയത്. ആദ്യ ഘട്ടത്തിൽ ജില്ലാ കമ്മിറ്റിയിൽ പ്രശാന്തിന്റെ പേരില്ലായിരുന്നുവെങ്കിലും രണ്ട് ദിവസം മുമ്പ് സംസ്ഥാന നേതൃത്വം തന്നെയാണ് ഈപേര് ചർച്ചയ്ക്കായി നിർദേശിച്ചത്. പ്രശാന്തിനെ പോലൊരാളെ നിർത്തിയാൽ മണ്ഡലം തിരിച്ചുപിടിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അഭിപ്രായം അറിയിച്ചതായാണ് റിപ്പോർട്ട്. ഇന്ന് രാവിലെ ജില്ലാസെക്രട്ടേറിയറ്റും തുടർന്ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് വട്ടിയൂർക്കാവ് മണ്ഡലം കമ്മിറ്റിയും ചേരുന്നുണ്ട്. ഈ യോഗത്തിന് ശേഷമേ അന്തിമതീരുമാനമുണ്ടാകൂ. എ.വിജയരാഘവനും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനും ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.എ.വിജയരാഘവൻ തന്നെ പ്രശാന്തിന്റെ പേര് ജില്ലാ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യും. Content Highlights: Senior leaders suggests prashanths name


from mathrubhumi.latestnews.rssfeed https://ift.tt/2mzVoG0
via IFTTT