Breaking

Tuesday, March 26, 2019

ഓച്ചിറയില്‍നിന്നു കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി

കൊല്ലം: ഓച്ചിറയിൽനിന്നു കാണാതായ രാജസ്ഥാൻ സ്വദേശിനിയായ പെൺകുട്ടിയെ കണ്ടെത്തി. മുംബൈയിൽനിന്നാണ് പെൺകുട്ടിയെ കേരളാ പോലീസ്കണ്ടെത്തിയത്.പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെഒന്നാം പ്രതി മുഹമ്മദ് റോഷനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഒമ്പതുദിവസം മുമ്പാണ് പെൺകുട്ടിയെ കാണാതായത്. കുട്ടിയെ കാണാതായ സംഭവം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.പ്രതിപക്ഷം വിഷയം ഏറ്റെടുക്കുകയും ചെയ്തു പ്ലാസ്റ്റർ ഓഫ് പാരീസ് കൊണ്ട് പ്രതിമകളുണ്ടാക്കി വിൽക്കുന്ന രാജസ്ഥാൻ സ്വദേശികളാണ് പെൺകുട്ടിയുടെ രക്ഷിതാക്കൾ.ചൊവ്വാഴ്ച പുലർച്ചയാണ് കുട്ടിയെ കണ്ടെത്തിയെന്ന വിവരമാണ് പോലീസിൽനിന്നു ലഭിക്കുന്നത്. മുംബൈയിലെ പൻവേലിലെ ചേരിയിൽനിന്നാണ് ഇവരെ കണ്ടെത്തിയത്. പെൺകുട്ടിയെ എത്രയും വേഗം കേരളത്തിലേക്ക് കൊണ്ടുവരാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. നേരത്തെ,മുഹമ്മദ് റോഷനും പെൺകുട്ടിയും ട്രെയിൻമാർഗം എറണാകുളത്തേക്ക് പോകുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസിന്റെ ഒരു സംഘം ബെംഗളുരുവിലേക്ക് പോയി. എന്നാൽ ഇരുവരും പോലീസിന്റെ കയ്യിൽനിന്ന് വഴുതിപ്പോവുകയായിരുന്നു. പിന്നീട് പെൺകുട്ടിയും റോഷനും മുംബൈയിലുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. തുടർന്നാണ് അന്വേഷണം മുംബൈയിലേക്ക് വ്യാപിപ്പിച്ചത്. പ്രദേശത്തെ മലയാളികളുടെ സഹായത്തോടെയാണ് പോലീസ് ഇവരെ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ ഇതിനോടകം അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതിയായ മുഹമ്മദ് റോഷനെ മാത്രമായിരുന്നു പിടികിട്ടാനുണ്ടായിരുന്നത്. അതേസമയം പെൺകുട്ടിയുടെ പ്രായം സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. പെൺകുട്ടിക്ക് പതിനഞ്ചുവയസ്സാണെന്നാണ് കുടുബത്തിന്റെ വാദം. എന്നാൽ പെൺകുട്ടിയുടെ പ്രായം തെളിയിക്കുന്ന രേഖകളൊന്നും രക്ഷിതാക്കളുടെ പക്കലിലല്ല. ഇതിന്റെ അടിസ്ഥാനത്തിൽ പോക്സോ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് റോഷനും മറ്റു പ്രതികൾക്കുമെതിരെ ചുമത്തിയിരിക്കുന്നത്.അതേസമയം പതിനെട്ടു വയസ്സുണ്ടെന്നാണ് മുഹമ്മദ് റോഷന്റെ കുടുംബം ഉൾപ്പെടെയുള്ളവർ പറയുന്നത്. content highlights:rajastani girl missing from ochira found


from mathrubhumi.latestnews.rssfeed https://ift.tt/2TW13Gc
via IFTTT