കാലാവസ്ഥ വ്യതിയാനത്തിനെതിരെ മുഖംതിരിഞ്ഞ് നിന്ന ഭരണകൂടത്തിനെതിരെ നിരവധി സമരങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിച്ച പതിനഞ്ചുകാരിയാണ് സമാധാനത്തിനുള്ള നൊബേല്‍ നാമനിര്‍ദ്ദേശ പട്ടികയില്‍ ഉൾപ്പെട്ടിരിക്കുന്നത് . ഗ്രേതാ തന്‍ബര്‍ഗ്ഗ് എന്ന പെണ്‍കുട്ടിയാണ് നൊബേല്‍ നാമനിര്‍ദേശ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്.കഴിഞ്ഞ ആഗസ്റ്റിലാണ് സ്വീഡിഷ് പാര്‍ലമെന്റ് ബില്‍ഡിങ്ങിന് പുറത്ത് ഗ്രേതാ തന്‍ബര്‍ഗ്ഗ് കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ്ന് മുമ്പില്‍ സമരം സംഘടിപ്പിച്ചത്.
സമരത്തില്‍ നിന്നും പലരും അവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവള്‍ പിന്‍മാറാന്‍ തയ്യാറായിരുന്നില്ല. പാര്‍ലമെന്റ് ബില്‍ഡിങ്ങിന് പുറത്ത് കയ്യില്‍ ബാനറുമായി നിന്ന ആ പെണ്‍കുട്ടിയെ കണ്ടവരെല്ലാം അത്ഭുതപ്പെട്ടു. എന്നാല്‍ എട്ട് മാസങ്ങള്‍ക്ക് ശേഷം അവള്‍ മുന്നോട്ടുവെച്ച ആശയങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ട് വന്നത് 105 രാജ്യങ്ങളാണ്. അവരത് നടപ്പിലാക്കാന്‍ ശ്രമവും ആരംഭിച്ചു. ഈ സമര നായികക്ക് നൊബേല്‍ സമ്മാനം ലഭിച്ചാല്‍ ഏറ്റവും പ്രായം കുറഞ്ഞ സമാധാന നൊബേല്‍ പുരസ്‌കാര ജേതാവാകും ഗ്രേതാ തന്‍ബര്‍ഗ്ഗ്. 17ാം വയസ്സില്‍ പുരസ്‌കാരം ലഭിച്ച മലാല യൂസഫ്‌സായ് ആണ് ഇതിനു മുന്‍മ്പത്തെ പ്രായം കുറഞ്ഞ സമാധാന നൊബേല്‍ പുരസ്‌കാര ജേതാവ്. ഒക്ടോബര്‍ മാസത്തിലാണ് നൊബേല്‍ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിക്കുക.
from Anweshanam | The Latest News From India https://ift.tt/2W2D2tB
via IFTTT