Breaking

Sunday, March 17, 2019

ആധുനിക ചികിത്സ സൌകര്യങ്ങള്‍ക്ക് 2832.62 കോടി കിഫ്ബി മുതല്‍മുടക്ക്

തിരുവനന്തപുരം: പൊതുജനാരോഗ്യ മേഖലയ്ക്ക് കിഫ്ബി മുതൽ മുടക്ക് 2832.62 കോടി രൂപ. 1614.42 കോടി രൂപയുടെ പദ്ധതികൾക്ക് അനുവാദം നൽകുകയും നിർമ്മാണത്തിലേയ്ക്ക് നീങ്ങുകയും ചെയ്തിരിക്കുന്നു. 1218.2 കോടി രൂപയുടെ പദ്ധതികൾ അംഗീകാര പ്രക്രിയയുടെ അവസാന ഘട്ടത്തിലാണ്. 

പ്രധാന ജനറൽ ആശുപത്രികളിലും മെഡിക്കൽ കോളേജ് ആശുപത്രികളിലും കാത്ത് ലാബുകൾ, താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് സെന്ററുകൾ, ജില്ലാ ആശുപത്രികൾക്കും ജനറൽ ആശുപത്രികൾക്കും ആധുനിക പശ്ചാത്തലസൗകര്യ സൃഷ്ടി. മലബാർ, കൊച്ചി ക്യാൻസർ സെന്ററുകൾക്കും എറണാകുളം ജനറൽ ആശുപത്രിക്കുമെല്ലാം ഏറ്റവും ആധുനികമായ അടിസ്ഥാനസൗകര്യ വികസനം. തിരുവനന്തപുരം, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാനസൗകര്യ വികസനം. മെഡിക്കൽ കോളേജുകളുടെ പശ്ചാത്തലസൗകര്യ സൃഷ്ടി ഇതാണ് കിഫ്ബിയിലൂടെ പ്രധാനമായും ലക്ഷ്യംവയ്ക്കുന്ന ആരോഗ്യരംഗത്തെ മുതൽ മുടക്ക്.  

 
കിഫ്ബി വഴി അനുവദിക്കുകയും നിർമ്മാണത്തിലേയ്ക്ക് നീങ്ങുകയും ചെയ്യുന്ന പദ്ധതികൾ

• 10 കാത്ത് ലാബുകളും & ക്രിട്ടിക്കൽ കെയർ യൂണിറ്റുകളും (80 കോടി രൂപ)
• 44 പുതിയ ഡയാലിസിസ് സെൻ്ററുകൾ (69 കോടി രൂപ)
• മലബാർ ക്യാൻസർ സെൻ്റർ (170 കോടി രൂപ)
• കൊച്ചി ക്യാൻസർ സെൻ്റർ (384.34 കോടി രൂപ)
• എറണാകുളം ജനറൽ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കും ക്യാൻസർ ചികിത്സ ബ്ലോക്കും (76.5 കോടി)
• എറണാകുളം മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി (310 കോടി രൂപ)
• കണ്ണൂർ ജില്ലാ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗം (57.52 കോടി രൂപ)
• പുനലൂർ താലൂക്ക് ആശുപത്രിക്ക് പുതിയ ബ്ലോക്ക് (68.18 കോടി രൂപ)
• താലൂക്ക് ആശുപത്രി, ചെട്ടികാട്, ആലപ്പുഴ (104.55 കോടി രൂപ)
• ആലപ്പുഴ ജനറൽ ആശുപത്രിക്ക് പുതിയ ഒ.പി ബ്ലോക്ക് (52.06 കോടി രൂപ)
• നെടുങ്കണ്ടം താലൂക്ക് ആശുപത്രി (70.03 കോടി രൂപ)
• ചിറയിൻകീഴ് താലൂക്ക് ആശുപത്രി (50.78 കോടി രൂപ)
• തിരുവനന്തപുരം മെഡിക്കൽ കോളേജ് പശ്ചാത്തലസൗകര്യ സൃഷ്ടി (ഒന്നാംഘട്ടം) (58.38 കോടി രൂപ)
• നീണ്ടകര താലൂക്ക് ആശുപത്രി (28.25 കോടി രൂപ)
• തുറവൂർ താലൂക്ക് ആശുപത്രി (34.83 കോടി രൂപ)

കിഫ്ബി വഴി അന്തിമാനുമതിയിലേയ്ക്ക് നീങ്ങുന്ന പദ്ധതികള്‍

• മാവേലിക്കര ജില്ലാ ആശുപത്രി (127.57 കോടി രൂപ)
• കോട്ടയം ജനറൽ ആശുപത്രി (174.45 കോടി രൂപ)
• കൊട്ടാരക്കര താലൂക്ക് ആശുപത്രി (86.54 കോടി രൂപ)
• കുണ്ടറ താലൂക്ക് ആശുപത്രി (55.5 കോടി രൂപ)
• കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി (83.10 കോടി രൂപ)
• മട്ടന്നൂർ സ്പെഷ്യാലിറ്റി ആശുപത്രി (96.86 കോടി രൂപ)
• താലൂക്ക് ആശുപത്രി പയ്യന്നൂർ (104 കോടി രൂപ)
• താലൂക്ക് ആശുപത്രി, കരുവേലിപ്പടി, കൊച്ചി (54.55 കോടി രൂപ)
• വൈക്കം താലൂക്ക് ആശുപത്രി (92.17 കോടി രൂപ)
• പാലക്കാട് താലൂക്ക് ആശുപത്രി (70.51 കോടി രൂപ)
• എസ്.എ.ടി, തിരുവനന്തപുരം (272.95 കോടി രൂപ)



from Anweshanam | The Latest News From Health https://ift.tt/2F7ZGd4
via IFTTT