Breaking

Saturday, March 23, 2019

നാലുകോടിയുടെ ഭാഗ്യവാൻ സുള്ള്യയിലെ ഹോട്ടലുടമ

കാഞ്ഞങ്ങാട്: കേരള സർക്കാരിന്റെ സമ്മർ ബംബർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ നാലുകോടി ലഭിച്ചത് സുള്ള്യ സ്വദേശി ബി.സുധാമന്. സുള്ള്യ ടൗണിലെ നീധീഷ് ഹോട്ടൽ ഉടമയാണ് ഇദ്ദേഹം. മുള്ളേരിയയിൽ നിന്നാണ് സുധാമൻ ലോട്ടറി ടിക്കറ്റെടുത്തത്. മാർച്ച് ഒന്നിന് കുടുംബത്തോടൊപ്പം മല്ലംക്ഷേത്രത്തിൽ ദർശനം നടത്തി സുള്ള്യയിലേക്ക് മടങ്ങുമ്പോഴാണ് ചെറുകിട ലോട്ടറി ഏജന്റ് മുള്ളേരിയയിലെ കുഞ്ഞിക്കണ്ണന്റെ സ്റ്റാളിൽനിന്ന് ടിക്കറ്റ് വാങ്ങിയത്. എസ്.ബി.131399 നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. കാസർകോട് എടനീർ സ്വദേശിയായ സുധാമനും കുടുംബവും വർഷങ്ങളായി സുള്ള്യയിലാണ് താമസം. ഇതാദ്യമായാണ് സമ്മാനം ലഭിക്കുന്നതെന്ന് സുധാമൻ പറഞ്ഞു. ഭാര്യ: പ്രഭാവതി. മക്കൾ: നിധീഷ്, ശരത്, മൻവിത്. സമ്മാനാർഹമായ ടിക്കറ്റ് ഫെഡറൽ ബാങ്കിന്റെ സുള്ള്യ ശാഖയിൽ ഏൽപ്പിച്ചു. content highlights:summer bumper lottery 2019


from mathrubhumi.latestnews.rssfeed https://ift.tt/2TXyqbL
via IFTTT