Breaking

Tuesday, March 26, 2019

കൊല്ലം ബീച്ചിൽ കാണാതായ യുവദമ്പതികളുടെ മൃതദേഹം കണ്ടെത്തി

കൊല്ലം: ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ യുവദമ്പതികളുടെ മൃതദേഹം കണ്ടെത്തി. കൊട്ടിയം പറക്കുളം  കല്ലുവിള വീട്ടിൽ സുനിൽ (23), ഭാര്യ ശാന്തിനി (19) എന്നിവരുടെ മൃതദേഹങ്ങളാണ് കൊല്ലം പോർട്ടിന് സമീപം ഇന്ന് പുലർച്ചെ കണ്ടെത്തിയത്. ഞായറാഴ്ചയാണ് ഇവർ തിരയിൽപെട്ടത്.  കൊല്ലം ഈസ്റ്റ് പൊലീസ് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ജില്ല ആശുപത്രിയിലേക്ക് മാറ്റി.

ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. ബന്ധുവിൻെറ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം വൈകിട്ട് ബീച്ചിലെത്തുകയായിരുന്നു ഇരുവരും. യുവതി കാൽ നനക്കാനിറങ്ങുന്നതിനിടെ കാൽ വഴുതി തിരയിൽ വീഴുകയായിരുന്നു. രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ സുനിലും തിരയിലകപ്പെട്ടുകയായിരുന്നു. അഞ്ച് മാസം മുൻപായിരുന്നു ഇവരുടെ വിവാഹം

തീരദേശ പൊലീസും ലൈഫ് ഗാർഡുമാരും മറൈൻ എൻഫോഴ്സ്മ​​െൻറും മത്സ്യ തൊഴിലാളികളും തിരച്ചിൽ നടത്തിവരുന്നതിനിടെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ ഇന്ന് പുലർച്ചെ കണ്ടെത്തിയത്.



from Anweshanam | The Latest News From India https://ift.tt/2FErBSr
via IFTTT