നരേന്ദ്ര മോദി ദക്ഷിണേന്ത്യയിൽ നിന്ന് മത്സരിക്കുമെന്ന ബിജെപി പ്രവർത്തകരുടെ പ്രതീക്ഷകൾക്ക് വിരാമം. മോദി മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ബംഗ്ലൂരു സൗത്തിൽ നിന്ന് നരേന്ദ്രമോദി മത്സരിക്കില്ല. ഈ സീറ്റിൽ സ്ഥാനാർത്ഥിയായി തേജസ്വി സൂര്യയെ ബി ജെ പി പ്രഖ്യാപിച്ചതോടെയാണ് മോദി മത്സരിക്കുമെന്ന അഭ്യൂഹത്തിന് വിരാമമായത്.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് മോദിയും ദക്ഷിണേന്ത്യയിൽ മത്സരിച്ചേക്കുമെന്ന വാർത്തകൾ വന്നത്. ബി ജെ പി കോട്ടയായ ബംഗ്ലൂരു സൗത്തിൽ മോദി സ്ഥാനാർത്ഥിയാകുമെന്നായിരുന്നു റിപ്പോർട്ടുകള്‍. തേജസ്വി സൂര്യയുടെ സ്ഥാനാർഥിത്വമാണ് ഈ അഭ്യൂഹങ്ങൾക്ക് അവസാനം കുറിച്ചത്. ബി ജെ പി പ്രഖ്യാപിച്ച ഒമ്പതാം സ്ഥാനാര്‍ത്ഥി പട്ടികയിൽ കർണാടകത്തിലെ രണ്ട് സീറ്റുൾപ്പെടെ നാല് സ്ഥാനാർത്ഥികളുണ്ട്.
from Anweshanam | The Latest News From India https://ift.tt/2HOJEIa
via IFTTT