ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ കൊണ്ടുവന്ന ബ്രെക്സിറ്റ് കരാറിന്‍മേലുള്ള ധാരണകള്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് വോട്ടിനിട്ട് തള്ളി. ഇത് മൂന്നാംതവണയാണ് കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് തള്ളുന്നത്. 286ന് എതിരെ 344 വോട്ടുകള്‍ക്കാണ് ബ്രെക്സിറ്റ് ധാരണ തള്ളിയത്.
ബ്രെക്സിറ്റിലെ പിന്‍വാങ്ങല്‍ കരാര്‍ മാത്രമാണ് വോട്ടിനിട്ടതെന്നാണു സൂചന. രണ്ടാം ഭാഗമായ രാഷ്ട്രീയ കരാറിന്മേല് വോട്ടിംഗുണ്ടായില്ലെന്നാണ് വിവരം. ഇയുവും യുകെയും തമ്മിലുള്ള ഭാവി ബന്ധം സംബന്ധിച്ച കാര്യങ്ങളുള്ളത് രാഷ്ട്രീയ കരാറിലാണ്. പിന്‍വാങ്ങല്‍, രാഷ്ട്രീയ കരാറുകള്‍ ഒരുമിച്ചാണു മുന്‍പു രണ്ടുതവണയും വോട്ടിനിട്ടു തള്ളിയത്.
കരാര്‍ പാസായില്ലെങ്കില്‍ പ്രധാനമന്ത്രി തെരേസ മേയ് രാജിവയ്ക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
from Anweshanam | The Latest News From India https://ift.tt/2WrvIrw
via IFTTT