Breaking

Saturday, March 30, 2019

നീരവ് മോദിയുടെ​ ജാമ്യാപേക്ഷ ലണ്ടന്‍ കോടതി തള്ളി

ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദിക്ക്  കോടതി ജാമ്യം നിഷേധിച്ചു. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഏപ്രില്‍ 26ന് കേസ് വീണ്ടും പരിഗണിക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും നീരവ് മോദിയെ വിസ്തരിക്കുക.

നീരവ് മോദി സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതായും ജാമ്യം ലഭിച്ചാല്‍ രാജ്യം വിട്ടുപോകാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. നീരവ് തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി.

ഇന്ത്യയില്‍ നിന്ന് സി.ബി.ഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരും പ്രോസിക്യൂഷനെ സഹായിക്കാനായി കോടതിയില്‍ എത്തിയിട്ടുണ്ട്. നീരവിനെതിരായ കൂടുതല്‍ തെളിവുകളും അന്വേഷണ ഏജന്‍സികള്‍ ഹാജരാക്കി. മാര്‍ച്ച്‌ തുടക്കത്തില്‍ അറസ്റ്റിലായ നീരവിനെ വിട്ടു കിട്ടണമെന്നാണ് ഇന്ത്യയുടെ ആവശ്യം.

സാമ്ബത്തിക തട്ടിപ്പിനെ തുടര്‍ന്ന് ലണ്ടനില്‍ അറസ്റ്റിലായ നീരവ് മോദിയുടെ ജാമ്യാപേക്ഷ ഇന്ത്യ ആദ്യമേ എതിര്‍ത്തിരുന്നു.

നേരത്തേ നീരവ് നല്‍കിയ ജാമ്യാപേക്ഷ ലണ്ടന്‍ കോടതി തള്ളിയിരുന്നു. സാമ്ബത്തിക തട്ടിപ്പിന്റെ വ്യാപ്തി കണക്കിലെടുത്താണ് അന്ന് ജാമ്യം നിഷേധിച്ചത്. ജാമ്യത്തില്‍ വിട്ടാല്‍ ഒളിവില്‍പ്പോവാന്‍ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു.



from Anweshanam | The Latest News From India https://ift.tt/2V379B7
via IFTTT