Breaking

Saturday, March 30, 2019

കൊട്ടിയൂർ പീഡനക്കേസ്: റോബിൻ വടക്കുഞ്ചേരിയുടെ ഹർജി പരിഗണിക്കുന്നത് അടുത്തമാസം അഞ്ചിലേക്ക് മാറ്റി

കൊച്ചി: കൊട്ടിയൂർ പീഡന കേസിൽ തലശ്ശേരി പോക്സോ കോടതിയുടെ ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് റോബിൻ വടക്കുഞ്ചേരി സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. അടുത്തമാസം അഞ്ചിനാണ് ഹര്‍ജി പരിഗണിക്കുക. 20 വർഷത്തെ കഠിന തടവ് ശിക്ഷ സ്റ്റേ ചെയ്ത ജാമ്യം അനുവദിക്കണമെന്നാണ് റോബിൻ വടക്കുംഞ്ചേരി ആവശ്യപ്പെട്ടത്.

16കാരിയെ ബലാൽസംഗം ചെയ്തു ഗര്ഭിണിയാക്കിയ റോബിൻ വടക്കുഞ്ചേരിക്ക് 20 വർഷം കഠിനതടവായിരുന്നു കോടതി ശിക്ഷ വിധിച്ചത്.  3 വകുപ്പുകളിലായി 20 വർഷം വീതമുള്ള തടവ് ഒന്നിച്ചനുഭവിച്ചാൽ മതിയെന്നായിരുന്നു ശിക്ഷ.   
 



from Anweshanam | The Latest News From India https://ift.tt/2V3qRwp
via IFTTT