Breaking

Wednesday, March 27, 2019

അമ്രപാലി ഗ്രൂപ്പ് ധോണിയെയും പറ്റിച്ചു, 40 കോടിയുടെ കുടിശിക; താരം സുപ്രീംകോടതില്‍ ഹര്‍ജി നല്‍കി

ന്യൂഡൽഹി: ബ്രാൻഡ് അംബാസഡറായതിന് വാഗ്ദാനം ചെയ്തിരുന്ന 40 കോടിയോളം രൂപ നൽകാതെ കുടിശിക വരുത്തിയതിന് അമ്രപാലി ഗ്രൂപ്പിനെതിരെ ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണി സുപ്രീംകോടതിയിൽ ഹർജി നൽകി. കരാറിൽ പറഞ്ഞപ്രകാരമുള്ള പ്രതിഫലതുകയും പലിശയുമടക്കം നാല്പത് കോടിയോളം രൂപ ലഭിക്കാൻ കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ്ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സുപ്രീംകോടതിയെ സമീപിച്ചത്. കമ്പനിയുമായുള്ള കരാർപ്രകാരം ആറുവർഷത്തെ പ്രതിഫലതുകയായ 22.53 കോടി രൂപയും ഇതിന്റെ പലിശയായ 16.42 കോടി രൂപയും അമ്രപാലി ഗ്രൂപ്പ് നൽകിയിട്ടില്ലെന്നാണ് ധോണിയുടെ പരാതി. 2009-ലാണ് മഹേന്ദ്രസിങ് ധോണി പ്രമുഖ കെട്ടിടനിർമ്മാണ സ്ഥാപനമായ അമ്രപാലി ഗ്രൂപ്പുമായി കരാറൊപ്പിട്ടത്. കമ്പനിയുടെ ബ്രാൻഡ് അംബാസിഡറായി ധോണിയെ നിയമിച്ചതിന് പുറമേ ധോണിയുടെ പേരും പ്രശസ്തിയും കമ്പനിയുടെ ബ്രാൻഡിങിനും മാർക്കറ്റിങിനും ഉപയോഗിക്കാമെന്നായിരുന്നു കരാർ. ഇതുപ്രകാരം 2016-ൽ അമ്രപാലി ഗ്രൂപ്പിനെതിരെ പരാതികളുണ്ടാകുന്നതുവരെ ധോണി കമ്പനിയുമായി സഹകരിച്ചിരുന്നു. ഫ്ളാറ്റ് നിർമ്മിച്ചു നൽകാമെന്ന് പറഞ്ഞ് 46000 ഇടപാടുകാരെ കബളിപ്പിച്ചെന്നായിരുന്നു അമ്രപാലി ഗ്രൂപ്പിനെതിരായ പരാതി. കമ്പനിക്കെതിരെ പരാതികൾ വ്യാപകമായതോടെ ബ്രാൻഡ് അംബാസിഡറായ ധോണിക്കെതിരെയും പ്രതിഷേധമുയർന്നിരുന്നു. ഇതോടെയാണ് ക്രിക്കറ്റ് താരം അമ്രപാലി ഗ്രൂപ്പുമായുള്ള സഹകരണം അവസാനിപ്പിച്ചത്. വൻതട്ടിപ്പ് നടത്തിയ കമ്പനിയെ ധോണി പ്രോത്സാഹിപ്പിക്കുന്നുവെന്നായിരുന്നു പ്രതിഷേധക്കാരുടെ ആക്ഷേപം. ധോണിയുടെ ഭാര്യ സാക്ഷി ധോണി അമ്രപാലി ഗ്രൂപ്പിന്റെ ചാരിറ്റി പ്രവർത്തനങ്ങളുമായി സഹകരിച്ചിരുന്നതും പ്രതിഷേധം ശക്തമാകാൻ കാരണമായി. ഇതിനിടെ അമ്രപാലി കേസിൽ സുപ്രീംകോടതി ഇടപെടുകയും കഴിഞ്ഞ ഫെബ്രുവരിയിൽ കമ്പനിയുടെ സി.എം.ഡി ഉൾപ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തിരുന്നു. Content Highlights:ms dhoni approached supreme court against amrapali court over 40 crore dues


from mathrubhumi.latestnews.rssfeed https://ift.tt/2UYiDWq
via IFTTT