Breaking

Wednesday, March 27, 2019

സെന്‍സെക്‌സില്‍ 132 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേട്ടം തുടരുന്നു. സെൻസെക്സ് 132 പോയന്റ് ഉയർന്ന് 38365ലും നിഫ്റ്റി 28 പോയന്റ് നേട്ടത്തിൽ 11511ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 956 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 432 ഓഹരികൾ നഷ്ടത്തിലുമാണ്. യെസ് ബാങ്ക്, ഭാരതി എയർടെൽ, എൽആന്റ്ടി, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ മോട്ടോഴ്സ്, എസ്ബിഐ, സൺ ഫാർമ, ആക്സിസ് ബാങ്ക്, വേദാന്ത, ഐടിസി, ഇൻഫോസിസ് തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നേട്ടത്തിലാണ്. ഒഎൻജിസി, ടെക് മഹീന്ദ്ര, റിലയൻസ്, ഐഒസി, ഹിൻഡാൽകോ, സിപ്ല, ഹീറോ മോട്ടോർകോർപ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2OpJ84s
via IFTTT