Breaking

Wednesday, March 27, 2019

മോദിക്കെതിരെ മത്സരിക്കാൻ 111 കർഷകർ; പിന്മാറണമെന്ന അഭ്യർഥനയുമായി ബി ജെ പി നേതാക്കള്‍

ലഖ്നൗ: വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച തമിഴ്നാട്ടിൽനിന്നുള്ള 111 കർഷകരോട് മത്സരരംഗത്തുനിന്ന്പിന്മാറാൻ അഭ്യർഥിച്ച് മുതിർന്ന ബി ജെ പി നേതാക്കൾ. കർഷകരുടെ ആവശ്യങ്ങൾ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഉൾപ്പെടുത്താമെന്നും മോദിക്കെതിരെ മത്സരിക്കുന്നതിൽനിന്ന് പിന്മാറണമെന്നുമാണ് നേതാക്കൾ കർഷകരോട് അഭ്യർഥിച്ചിട്ടുള്ളത്. കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണൻ ഉൾപ്പെടെയുള്ള നേതാക്കൾ മത്സരത്തിൽനിന്ന് പിന്മാറണമെന്ന് അഭ്യർഥിച്ച് തങ്ങളെ സമീപിച്ചതായി കർഷകനേതാവ് പി അയ്യാക്കണ്ണ് ദ ഇന്ത്യൻ എക്സ്പ്രസിനോടു പറഞ്ഞു. കർഷകവായ്പ എഴുതിത്തള്ളുക, കാർഷികോൽപന്നങ്ങൾക്ക് മതിയായ വില നൽകുക, കർഷകർക്ക് പ്രതിമാസം 5000 രൂപ പെൻഷൻ നൽകുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കുകയും ബി ജെ പി പ്രകടനപത്രികയിൽ ഉൾപ്പെടുത്തുകയും ചെയ്താൽ വാരണാസിയിൽനിന്ന് മത്സരിക്കുന്ന കാര്യത്തിൽ പുനരാലോചന നടത്തുമെന്നും അയ്യാക്കണ്ണ് കൂട്ടിച്ചേർത്തു. ഞങ്ങൾ മോദിക്കോ മറ്റേതെങ്കിലും രാഷ്ട്രീയക്കാർക്കോ എതിരല്ല. ആരോടും വ്യക്തിപരമായ വൈരാഗ്യവുമില്ല. ഞങ്ങളുടെ ആവശ്യങ്ങൾ കർഷകർക്കു വേണ്ടിയുള്ളതാണ്. സർക്കാരിന്റെ നയത്തോടാണ് ഞങ്ങൾക്ക് പ്രതിഷേധമുള്ളത്. ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് ഷാ ഡൽഹിയിൽ ഞങ്ങളുമായി കൂടിക്കാഴ്ച നടത്തുമെന്നും ആവശ്യങ്ങൾ പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമെന്നും പറഞ്ഞിട്ടുണ്ട്. അങ്ങനെ സംഭവിച്ചാൽ വാരണാസിയിൽനിന്ന് 111 കർഷകർ മോദിക്കെതിരെ മത്സരിക്കുന്നതിൽനിന്ന് പിന്മാറുമെന്നും അയ്യാക്കണ്ണ് ഇന്ത്യൻ എക്സ്പ്രസിനോടു പറഞ്ഞു. content highlights:bjp leaders requests farmers to cancel their plan to contest against modi in varanasi


from mathrubhumi.latestnews.rssfeed https://ift.tt/2YuioEz
via IFTTT