ശബരിമല: മൂന്നുവർഷമായി ശബരിമലയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞിരുന്ന ശ്രീകുമാറിന് അതിൽനിന്ന് മോചനമായി. സംസ്ഥാന സർക്കാരിന്റെ വെബ്സൈറ്റിൽ ശബരിമലയുടെ ഹെൽപ്പ്ലൈൻ നമ്പരായി തൃപ്പൂണിത്തുറ സ്വദേശി സി.ജി. ശ്രീകുമാറിന്റെ നമ്പരാണ് ചേർത്തിരിക്കുന്നതെന്ന വിവരം മാതൃഭൂമി റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് നടപടി ഉണ്ടായത്. https://ift.tt/329cIpR എന്ന വെബ്സൈറ്റിലാണ് ഇതുണ്ടായിരുന്നത്. വാർത്ത, വെബ്സൈറ്റ് രൂപകൽപ്പനചെയ്ത സർക്കാർ സ്ഥാപനമായ സി-ഡിറ്റിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ അവർ ശ്രീകുമാറിനെ ബന്ധപ്പെട്ടു. വിവരങ്ങൾ ചോദിച്ചറിഞ്ഞശേഷം വെബ്സൈറ്റിൽനിന്ന് ശ്രീകുമാറിന്റെ നമ്പർ നീക്കി. ഇപ്പോൾ വെബ്സൈറ്റിൽ പോലീസ് കൺട്രോൾ റൂം ആൻഡ് ഹെൽപ്പ്ലൈൻ നമ്പർ എന്നതിന് താഴെ 04735-202100, 04735-202016, 9946100100 എന്നാണുള്ളത്. ശ്രീകുമാർ ഉപയോഗിക്കുന്ന ഫോൺ നമ്പർ മുമ്പ് പോലീസിന്റെ ഹെൽപ്പ്ലൈൻ നമ്പരായിരുന്നെന്ന് സി-ഡിറ്റ് അധികൃതർ പറഞ്ഞു. പിന്നീട് ആ നമ്പർ റദ്ദാക്കി. റദ്ദാക്കുന്ന നമ്പരുകൾ കുറേനാൾ കഴിഞ്ഞ്, സേവനദാതാക്കൾ മറ്റാർക്കെങ്കിലും നൽകുന്ന രീതി ഉണ്ട്. ഇങ്ങനെയാണ് ശ്രീകുമാറിന് നമ്പർ കിട്ടിയത്. ബിസിനസുകാരനാണ് ശ്രീകുമാർ. മൂന്നുകൊല്ലത്തെ ഈ സേവനം കൊണ്ട് ശബരിമലയിലെ എല്ലാ ചടങ്ങുകളും നടതുറപ്പ് സമയവുമൊക്കെ ശ്രീകുമാറിന് നല്ല നിശ്ചയമായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽനിന്ന് കോളുകൾ വന്നിരുന്നു. സംസ്ഥാന പോലീസ് മേധാവിക്ക് ഈ വിഷയംകാണിച്ച് ഇ-മെയിൽ അയച്ചിരുന്നെങ്കിലും പരിഹാരമുണ്ടായത് ഇപ്പോഴാണ്.
from mathrubhumi.latestnews.rssfeed https://ift.tt/3qUGvNu
via IFTTT
Monday, November 22, 2021
Home
/
Mathrubhoomi
/
mathrubhumi.latestnews.rssfeed
/
ശ്രീകുമാറിനെ ശബരിമല 'ഹെൽപ്പ് ലൈനിൽ'നിന്ന് രക്ഷിച്ച് സി-ഡിറ്റ്
ശ്രീകുമാറിനെ ശബരിമല 'ഹെൽപ്പ് ലൈനിൽ'നിന്ന് രക്ഷിച്ച് സി-ഡിറ്റ്
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
mathrubhumi.latestnews.rssfeed