നിലമ്പൂർ: പായ്വഞ്ചിയിൽ ലോകം ചുറ്റി സഞ്ചരിച്ച ആദ്യ ഇന്ത്യക്കാരൻ അഭിലാഷ് ടോമി സാമ്പത്തിക സഹായം തേടുന്നു. വരുന്ന ഗോൾഡൻ ഗ്ലോബ് പായ്വഞ്ചി മത്സരത്തിൽ പങ്കെടുക്കാൻ ഇതുവരെ പലരിൽനിന്നുമായി 45 ലക്ഷം ലഭിച്ചു. നാലു കോടി വരെ സഹായം ലഭിച്ചാലേ മത്സരത്തിൽ പങ്കെടുക്കാനാകൂ. നിലമ്പൂരിൽ നടക്കുന്ന ചാലിയാർ റിവർ പാഡിൽ കയാക്കിങ്ങിൽ പങ്കെടുക്കാനെത്തിയ അഭിലാഷ് ടോമി മാതൃഭൂമിയോട് വിശേഷങ്ങൾ പങ്കുവെക്കുന്നു. ഗോൾഡൻ ഗ്ലോബിന് ഇത്രയും ചെലവോ? 2022 സെപ്റ്റംബറിൽ ഫ്രാൻസിൽ നിന്ന് തുടങ്ങി 10 മാസത്തോളം കടലിൽ കഴിഞ്ഞ് തിരിച്ചെത്തുന്നതാണ് ഗോൾഡൻ ഗ്ലോബ് പായ് വഞ്ചി മത്സരം. ഇതിനിടെ 30,000 നോട്ടിക്കൽ മൈൽ സഞ്ചരിക്കണം. യാത്രാ ചെലവ്, ഭക്ഷണം, താമസം, ബോട്ടിന്റെ ചെലവ് തുടങ്ങിയവ അടക്കമാണ് ഇത്രയും തുക. 2018-ലെ ഗോൾഡൻ ഗ്ലോബിനിടെ അപകടത്തിൽപ്പെട്ട് ഞാൻ പിന്മാറിയിരുന്നു. അന്ന് മൂന്നാമതായിരുന്നു. പണത്തിൽ പിശുക്ക് കാണിച്ചാൽ അപകടസാധ്യത കൂടുതലാണ്. 2018-ൽ സ്വന്തം കൈയിൽ നിന്ന് പണമെടുത്താണ് പങ്കെടുത്തത്. അതിന്റെ കടം തീർക്കാനുണ്ട്. സേനയിൽനിന്ന് വിരമിച്ചശേഷം എന്തു ചെയ്തു? കമാൻഡറായി ഈ വർഷം ജനുവരിയിലാണ് നാവികസേനയിൽനിന്ന് വിരമിച്ചത്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനായിരുന്നു ആദ്യ തീരുമാനം. വിദ്യാർഥികളുമായി സംവദിക്കാനും സാധിച്ചു. പിന്നെ ചില മത്സരങ്ങളിലും പങ്കെടുത്തു. സേനയിൽ ആയിരുന്നപ്പോൾ ഓർഡർ തരാൻ ബോസ് ഉണ്ടായിരുന്നു. ഇപ്പോൾ ഭാര്യയാണെന്ന് മാത്രം(അഭിലാഷ് ചിരിക്കുന്നു). വീണ്ടും ഗോൾഡൻ ഗ്ലോബ് എന്തുകൊണ്ട്? അന്ന് 150 കിലോമീറ്റർ വേഗത്തിൽ ആഞ്ഞടിച്ച കാറ്റിൽ 10 മീറ്ററോളം ഉയർന്ന തിരമാലയിൽപെട്ട് പായ്മരങ്ങൾ തകർന്നു. അപകടത്തിൽ നടുവിനു പരിക്കേറ്റ് മൂന്നു ദിവസം ബോട്ടിൽ കിടന്നു. ആശുപത്രിയിലെത്താൻ പിന്നെയും 18 ദിവസമെടുത്തു. ഓപ്പറേഷൻ കഴിഞ്ഞ് കിടക്കുമ്പോഴും അടുത്ത ഗോൾഡൻ ഗ്ലോബായിരുന്നു മനസ്സിൽ. പ്രായം 42 ആയെങ്കിലും ഇനിയും വലിയ പരിശീലനം ആവശ്യമില്ല. ആദ്യ മൂന്നിൽ ഫിനിഷ് ചെയ്യാമെന്നാണ് പ്രതീക്ഷ. സ്പോൺസറെ കിട്ടിയാൽ മതി. കടലിനോട് അത്രയ്ക്ക് ഇഷ്ടമോ ? കരയിൽ ആയിരിക്കുമ്പോഴാണ് മരണത്തെക്കുറിച്ച് ചിന്തിക്കുന്നത്. കടലിൽ മരണമില്ലല്ലോ. ഒരു മാസം കടലിൽ സഞ്ചരിച്ചാൽ എല്ലാം മറന്നു പോകും. മരണംപോലും ഞാൻ മറന്നു പോകും. Content Highlights: sailor abhilash tomy seeks financial help participate in the upcoming golden globe sailing competition
from mathrubhumi.latestnews.rssfeed https://ift.tt/3C9QNLt
via IFTTT
Saturday, November 13, 2021
അഭിലാഷ് റെഡി, വേണം സ്പോണ്‍സര്‍മാര്‍
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
mathrubhumi.latestnews.rssfeed