Breaking

Friday, December 3, 2021

പാതിചലനം പൂർണരചന, ക്യാന്‍വാസില്‍ വിസ്മയം തീര്‍ത്ത് മെറിന്‍

കോട്ടയം: ചിലരങ്ങനെയാണ്. കാണുന്നവരിലൊക്കെ കൊച്ചുപ്രതീക്ഷകൾ പകർന്ന് നൽകുന്നവർ. അക്കൂട്ടത്തിൽ പെടും കോട്ടയം പാലാ പുലിയന്നൂർ കുറുപ്പൻചേരി വീട്ടിലെ 23-കാരി മെറിൻ ജെയിംസ്. 50 ശതമാനത്തിലേറെ ചലനശേഷി നഷ്ടപ്പെട്ടെങ്കിലും തന്റെ ഓരോ പ്രവൃത്തിയിലും ആത്മവിശ്വാസത്തിന്റെ ചിത്രങ്ങൾ വരച്ചു കൊണ്ടേയിരിക്കുന്നു. പാലാ അൽഫോൻസാ കോളേജിൽനിന്ന് ഫാഷൻ ടെക്നോളജിയിൽ ബിരുദംനേടിയ മെറിന്റെ മനസ്സിൽ വർണങ്ങളും ചിത്രങ്ങളും നിറഞ്ഞ് തൂകുന്നുവെന്ന് ശരിക്കും ബോധ്യപ്പെട്ട ദിവസങ്ങളാണ് അടുത്തയിടെ കഴിഞ്ഞുപോയത്. കോട്ടയത്ത് ലളിതകലാ അക്കാദമിയുടെ ക്യാമ്പിൽ ക്ഷണിക്കപ്പെട്ട 25 ചിത്രകാരികളിൽ ഒരാളായി. സ്ത്രീ സമത്വമെന്ന വിഷയത്തിലുള്ള ചിത്രത്തിൽ എല്ലാ പരിമിതികളേയും മറികടക്കുന്ന സ്ത്രീ മനസ്സാണ് മെറിൻ വരച്ചിട്ടത്. ചിറകുകളുള്ള ഒരു പെൺകുട്ടിയടക്കമുണ്ട് ചിത്രങ്ങളിൽ. എപ്പോഴും അങ്ങനെയെന്ന് ഈവനിത. വരകളിൽ മാത്രമല്ല ജീവിതത്തിലും എല്ലാ പരിമിതികളേയും മറികടക്കാനുള്ള ശ്രമം. ജനിക്കുേന്പാൾ സാധാരണ കുട്ടിയായിരുന്നു. അഞ്ച് വയസ്സോടെ മസിലുകൾ ചുരുങ്ങുന്ന 'മസ്കുലർ ഡിസ്ട്രോഫി' രോഗം പിടികൂടി. പ്രായം കൂടുന്നതനുസരിച്ച് രോഗാവസ്ഥ അധികരിക്കുന്നു. തുടക്കത്തിൽ കൈയിൽ മാത്രമായിരുന്ന രോഗം ഇപ്പോൾ നട്ടെല്ലിനേയും കാലുകളേയും ബാധിച്ച് ചലനശേഷി 50 ശതമാനമായി കുറഞ്ഞു. ഇപ്പോൾ എഴുന്നേറ്റ് നിൽക്കാൻകൂടി കഴിയില്ല. മൈൻഡ്('മെബിലിറ്റി ഇൻ ഡിസ്ട്രോഫി')എന്ന സംഘടനയിലെ അംഗമാണ്. അച്ഛൻ ജെയിംസും അമ്മ ടെസിയും ചേർന്ന് ഭരണങ്ങാനത്ത് നടത്തുന്ന 'ടെസീന ട്രെൻസ്' എന്ന കടയിൽ ഏറ്റവും മുന്തിയ ഫാഷൻ വസ്ത്രങ്ങൾ തയ്യാറാക്കാൻ മുന്നിലുണ്ട് മെറീന. സ്വയം തിരഞ്ഞെടുക്കുന്ന തുണിയും ഫാഷനും ചേർത്ത് ആരേയും മയക്കുന്ന വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്നു. പേപ്പറിൽ വരയ്ക്കാറുണ്ടെങ്കിലും ആദ്യമായിട്ടാണ് ക്യാൻവാസിൽ വരയ്ക്കാൻ അക്കാദമി അവസരമൊരുക്കിയത്. അവിടേയും മികവ് കാണിച്ചു. ഇനിയും കൂടുതൽ ചിത്രങ്ങൾ വരച്ച് സ്വന്തമായ ഒരു ഇടം കണ്ടെത്തണമെന്നാണ് സ്വപ്നം. അപ്പോഴും സ്വന്തമായി ചലിക്കുകയെന്ന സ്വാതന്ത്ര്യംകൂടി വേണമെന്നുണ്ട്. അതിനായി സ്വയം നിയന്ത്രിക്കുന്ന ഇലക്ട്രിക് വീൽച്ചെയർ വേണം. അത് ചിറകുകൾ പോലെയെന്ന് മെറിൻ. അങ്ങനെയെങ്കിൽ ജീവിതം കുറേക്കൂടി ചലിച്ച് തുടങ്ങും. അതിനുള്ള പരിശ്രമത്തിലുമാണ്. അതിന് സഹായം കിട്ടിയാൽ സ്നേഹത്തോടെ സ്വീകരിക്കുമെന്ന് മെറിൻ. മെറിന്റെ സഹോദരങ്ങൾ: ദീപക് ജെയിംസ്, ദീപു ജെയിംസ് Content Highlights:The colorful life of Merin who lost 50% of his mobility due to muscular dystrophy


from mathrubhumi.latestnews.rssfeed https://ift.tt/3dfbHyR
via IFTTT