Breaking

Wednesday, August 19, 2020

ചെറുപ്പക്കാരില്‍ കോവിഡ് പടരുന്നു, രോഗലക്ഷണമില്ലാത്തതിനാല്‍ വ്യാപനം രൂക്ഷം: മുന്നറിയിപ്പുമായി WHO

ജനീവ: കൊറോണ വൈറസിന്റെ പ്രധാനവാഹകർ ചെറുപ്പക്കാരാണെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. കോവിഡ് 19 ന്റെ രണ്ടാംഘട്ടത്തിൽ രോഗ ബാധിതരാകുന്നത് കൂടുതലും യുവാക്കളാണ്. അവർ രോഗവ്യാപനത്തിന് കാരണക്കാരാകുന്നുവെന്നുമാണ് ലോകാരോഗ്യസംഘടന പറയുന്നത്. ഏഷ്യയിലെ വിവിധ രാജ്യങ്ങളിൽ ആരംഭത്തിൽ വളരെക്കുറച്ച് കേസുകൾ ആണ് റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ സമീപ ആഴ്ചകളിലായി കേസുകളുടെ എണ്ണത്തിൽ വൻവർധനവ് രേഖപ്പെടുത്തിയിരുന്നു. അതോടൊപ്പം ചെറുപ്പക്കാരിലും രോഗവ്യാപനത്തിന്റെ തോത് ഉയർന്നിരുന്നു. ഫെബ്രുവരി 24 മുതൽ ജൂലായ് 24 വരെ നടത്തിയ പഠനത്തിൽ ഏകദേശം 20 വയസ്സുമുതൽ 40 വയസ്സുവരെയുളളവർക്ക് കോവിഡ് ബാധിക്കുന്നത് വ്യാപകമായതായുംഇവർ രോഗവ്യാപനത്തിന് കാരണക്കാരാകുന്നതായും കണ്ടെത്തിയിരുന്നു. ഓസ്ട്രേലിയ, ഫിലിപ്പീൻസ് എന്നിവടങ്ങളിൽ സമീപ ആഴ്ചകളിൽ സ്ഥിരീകരിച്ച കേസുകളിൽ ഭൂരിഭാഗവും നാൽപതിൽ താഴെ പ്രായമുളളവർക്കാണ്. ജപ്പാനിൽ അടുത്തകാലത്ത് രോഗം സ്ഥിരീകരിച്ചവരിൽ 65 ശതമാനവും 40 വയസ്സിന് താഴെയുളളവരാണ്. ചെറുപ്പക്കാർക്ക് രോഗബാധയുണ്ടാകുന്നുവെങ്കിലും ഇവർ രോഗലക്ഷണങ്ങൾ പ്രകടമാകാത്തതിനാൽ പലരും തങ്ങൾ വൈറസ് ബാധിതരാണെന്ന് തിരിച്ചറിയുന്നില്ല. രോഗബാധിതനാണെന്നറിയാതെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലും പ്രായമായവരുടെ അടുത്തും ഇടപഴകുന്നതിനാൽ അപകടസാധ്യത വർധിക്കുകയാണെന്നും ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടി. Content Highlights:Young people are emerging as corona virus spreaders: WHO warns


from mathrubhumi.latestnews.rssfeed https://ift.tt/34pJjqP
via IFTTT