Breaking

Sunday, August 23, 2020

ആറ് കി.മി നീളമുള്ള മേല്‍പാലത്തിന്റെ ഭാഗം തകര്‍ന്നുവീണു, രാത്രിയായതിനാല്‍ വലിയ അത്യാഹിതം ഒഴിവായി

ന്യൂഡൽഹി: ഹരിയാനയിലെ ഗുരുഗ്രാമിൽ നിർമാണത്തിലിരുന്ന മേൽപാലം പൊളിഞ്ഞുവീണു. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. തിരക്കേറിയ സോനാ റോഡിന് കുറുകെ നിർമിച്ചുകൊണ്ടിരുന്ന ആറ് കിലോമീറ്റർ നീളമുള്ള മേൽപ്പാലത്തിന്റെ ഭാഗമാണ് പൊളിഞ്ഞത്. തകർന്നുവീണ പാലത്തിന്റെ ഭാഗങ്ങൾ നീക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലെക്ക് മാറ്റി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ ഭാഗത്ത് ശക്തമായ മഴ പെയ്തിരുന്നു. Slab of elevated corridor Sohna Road Gurugram collapsed. There have been 2 injuries and both have been admitted and under treatment. NHAI team, SDM and civil defence team are at site. pic.twitter.com/9JTCMaaoEA — Dushyant Chautala (@Dchautala) August 22, 2020 Content Highlights:Portion Of 6-Km-Long Flyover, Under Construction, Collapses In Gurgaon


from mathrubhumi.latestnews.rssfeed https://ift.tt/2El9t33
via IFTTT