ന്യൂഡൽഹി: കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഐ.പി.എൽ ഫ്രാഞ്ചൈസികൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ പുറത്തുവിട്ട് ബി.സി.സി.ഐ. 16 പേജുള്ള മാർഗനിർദേശങ്ങളടങ്ങിയ പട്ടിക ബി.സി.സി.ഐ, ഐ.പി.എൽ ഫ്രാഞ്ചൈസികൾക്ക് കൈമാറി. ടൂർണമെന്റിന്റെ ഭാഗമായുള്ള ബയോ സെക്യുർ മേഖലയിൽ കളിക്കാരുടെയും സപ്പോർട്ട് സ്റ്റാഫുകളുടെയും കുടുംബാംഗങ്ങൾക്ക് ബി.സി.സി.ഐ പ്രവേശനം അനുവദിച്ചിട്ടുണ്ട്. യു.എ.ഇയിലേക്ക് യാത്ര തിരിക്കുന്നതിന് മുമ്പും ടൂർണമെന്റ് അസാനിക്കുന്നത് വരെയും താരങ്ങളും സപ്പോർട്ട് സ്റ്റാഫുകളും അവരുടെ കുടുംബാംഗങ്ങളും പാലിക്കേണ്ട ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങളാണ് ബി.സി.സി.ഐ പുറത്തുവിട്ടിരിക്കുന്നത്. ബയോ സെക്യുർ മേഖലയിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് കളിക്കാരും സപ്പോർട്ട് സ്റ്റാഫുകളും അഞ്ച് കോവിഡ്-19 പി.സി.ആർ പരിശോധനയ്ക്ക് വിധേയരാകണം. മത്സര ദിവസങ്ങളിൽ ഹോട്ടലിൽ നിന്ന് സ്റ്റേഡിയത്തിലേക്കും തിരിച്ചും ടീമിനൊപ്പം യാത്ര ചെയ്യാൻ അവരുടെ കുടുംബാംഗങ്ങൾക്ക് അനുവാദമില്ല. എട്ട് ഫ്രാഞ്ചൈസികളും എട്ട് വ്യത്യസ്ത ഹോട്ടലുകളിൽ താമസം ഒരുക്കണം. ഡ്രസ്സങ് റൂമിലും മറ്റും സാമൂഹിക അകലം പാലിക്കുകയും വേണം. ടീമുമായി ബന്ധപ്പെട്ട ഓരോരുത്തർക്കും അഞ്ചു ദിവസം കൂടുമ്പോൾ കോവിഡ്-19 പരിശോധന നടത്തണം. ബയോ സെക്യുർ മേഖലയിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരേ ഐ.പി.എൽ പെരുമാറ്റച്ചട്ടം മുൻനിർത്തി നടപടിയുണ്ടാകും. ടീമുമായി ബന്ധപ്പെട്ട ആർക്കും തന്നെ ബയോ സെക്യുർ മേഖലയ്ക്ക് പുറത്തുള്ളവരുമായി ഇടപഴകാൻ അനുവാദമില്ല. Content Highlights: IPL 2020 SOP punishment for breach of biosecure protocols
from mathrubhumi.latestnews.rssfeed https://ift.tt/33w1Dhl
via
IFTTT