Breaking

Thursday, August 20, 2020

മതില്‍ ഇടിഞ്ഞുവീണ് ഡല്‍ഹിയില്‍ നിരവധി വാഹനങ്ങള്‍ തകര്‍ന്നു; പോലീസ് കേസെടുത്തു

ന്യൂഡൽഹി: കനത്ത മഴ തുടരുന്ന ഡൽഹിയിലെ സാകേതിൽ മതിൽ ഇടിഞ്ഞുവീണ് നിരവധി വാഹനങ്ങൾ തകർന്നു. അപകടത്തിൽ നഷ്ടം സംഭവിച്ച വാഹന ഉടമകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ സാകേത് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. സാകേത് പ്രദേശത്തെ ജെ ബ്ലോക്കിലെ മതിലാണ് കഴിഞ്ഞ ദിവസം ഇടിഞ്ഞുവീണത്. അപകടത്തിൽ മതിലിനോട് ചേർന്ന് പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾക്ക് സാരമായ കേടുപാടുണ്ടായി. ഇതിന്റെ വീഡിയോയും നേരത്തെ പുറത്തുവന്നിരുന്നു. ഡൽഹിയിൽ തുടർച്ചയായി പെയ്യുന്ന മഴയിൽ താഴ്ന്ന പ്രദേശങ്ങളിലും റോഡുകളിലുമെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്. വലിയ നാശനഷ്ടവും രാജ്യതലസ്ഥാനത്തുണ്ടായെന്നാണ് റിപ്പോർട്ടുകൾ. ഓഗസ്റ്റ് 23 വരെ ഡൽഹിയിൽ കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. Act of God!!! Will they get their insurance...#OMG#DelhiRains #gurgaonrains #rainyday #Thunder #Gurgaon #gurugram #Delhi #DelhiRain pic.twitter.com/sVozUpjVKQ — Sahi Baat ( Tik Talk) (@tiktalk_in) August 19, 2020 content highlights:FIR registered after side wall collapsed damaging many cars in Delhi


from mathrubhumi.latestnews.rssfeed https://ift.tt/2FxQXVo
via IFTTT