ന്യൂഡൽഹി: രാജ്യത്തിന്റെ പരമാധികാരം ചോദ്യംചെയ്യപ്പെട്ടപ്പോഴൊക്കെ സൈന്യം അതിന് ഉചിതമായ മറുപടി നൽകിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൽ.എ.സി( ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ) മുതൽ എൽ.ഒ.സി (ലൈൻ ഓഫ് കൺട്രോൾ ) വരെയുള്ള ഇടങ്ങളിൽ രാജ്യത്തിന്റെ പരമാധികാരത്തിനെതിരെ തിരിഞ്ഞവർക്ക് സൈന്യം അവർക്ക് മനസിലാകുന്ന ഭാഷയിൽ ഉചിതമായി തന്നെ മറുപടി നൽകി. ചൈനയേയും പാകിസ്താനെയും പരോക്ഷമായി സൂചിപ്പിച്ചാണ് പ്രധാനമന്ത്രിയുടെ പരാമർശം. രാജ്യത്തിനും നമ്മുടെ സൈന്യത്തിനും എന്തൊക്കെ സാധിക്കുമെന്ന് ലോകം ലഡാക്കിൽ കണ്ടു. ഇന്ന് അവർക്കെല്ലാവർക്കുമായി ആദരവ് നൽകുന്നുവെന്ന് മോദി പറഞ്ഞു. അതേസമയം അയൽക്കാരൻ അതിർത്തി പങ്കിടുന്നയാൾ മാത്രമല്ല ഹൃദയവുമായി ബന്ധം പുലർത്തുന്നവരും കൂടിയാണെന്നും മോദി മറ്റുരാജ്യങ്ങളെ സൂചിപ്പിച്ച് മോദി പറഞ്ഞു. അവിടെ ബന്ധങ്ങളിൽ ഐക്യമുണ്ട്. കഴിഞ്ഞ കുറച്ചു കാലമായി ഇന്ത്യ എല്ലാ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ വിപുലീകരിച്ചതിൽ എനിക്ക് സന്തോഷമുണ്ട്- അദ്ദേഹം പറഞ്ഞു. 2014 വരെ അഞ്ച് ഡസൻ പഞ്ചായത്തുകൾ മാത്രമായിരുന്നു ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ വഴി ബന്ധിക്കപ്പെട്ടിരുന്നതെങ്കിൽ കഴിഞ്ഞ 5 വർഷത്തിനിടെ 1.5 ലക്ഷം ഗ്രാമപഞ്ചായത്തുകളെയാണ് ഒപ്റ്റിക്കൽ ഫൈബർ വഴി ബന്ധിപ്പിച്ചത്. വരുന്ന ആയിരം ദിനങ്ങൾക്കുള്ളിൽ രാജ്യത്തെ എല്ലാ ഗ്രാമങ്ങളും ഒപ്റ്റിക്കൽഫൈബർ മുഖേനെ ബന്ധിപ്പിക്കുമെന്നും മോദി വ്യക്തമാക്കി. സ്വാശ്രയ, ആധുനിക ഭാരതത്തിൽ സുപ്രധാന പ്രാധാന്യമാണ് വിദ്യാഭ്യാസത്തിനുള്ളത്. അതുകൊണ്ടാണ് മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം പുതിയ വിദ്യാഭ്യാസ നയം കൊണ്ടുവന്നത്, അത് പുതിയ ആത്മവിശ്വാസം പകരുന്നു. സ്ത്രീകൾക്ക് എപ്പോഴൊക്കെ അവസരങ്ങൾ ലഭിക്കുന്നുണ്ടോ അപ്പോഴൊക്കെ അവർ രാജ്യത്തിന് അഭിമാനമായും രാജ്യത്തെ ശാക്തീകരിക്കുന്നവരായും മാറുന്നു. സ്വയം തൊഴിൽ കണ്ടെത്തുന്നതിനും തൊഴിൽ നേടുന്നതിലും സ്ത്രീകൾക്ക് തുല്യ അവസങ്ങൾ നൽകാൻ രാജ്യം തീരുമാനിച്ചിരിക്കുകയാണ്. നമ്മുടെ യുദ്ധവിമാനങ്ങളിൽ ആകാശത്തെ തൊടുന്നവരായി മാറിയിരിക്കുകയാണ് അവർ. സ്ത്രീകളുടെ വിവാഹ പ്രായം സംബന്ധിച്ച ഉചിതമായ തീരുമാനം ഉണ്ടാകുമെന്നും അതു സംബന്ധിച്ച കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കാനിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് കോവിഡ് വാക്സിനുകളാണ് രാജ്യത്ത് പരീക്ഷണത്തിലിരിക്കുന്നത്. ശാസ്ത്രജ്ഞരുടെ ഭാഗത്തുനിന്ന് അനുകൂലമായ തീരുമാനം വന്നാൽ വൻ തോതിലുള്ള ഉത്പാദനത്തിന് രാജ്യം സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈവർഷം ജമ്മുകശ്മീരിനെ സംബന്ധിച്ചിടത്തോളം വികസനത്തിലേക്കുള്ള പുതിയ യാത്രയാണ്. അവിടെയുള്ള ദളിതർക്കും സ്ത്രീകൾക്കും അവകാശങ്ങൾ തിരികെ ലഭിച്ച വർഷമാണ്. ജമ്മുകശ്മീരിലെ അഭയാർഥികളുടെ അഭിമാനം ഉയർത്തിപ്പിടിച്ച വർഷം കൂടിയാണിത്. ജമ്മുകശ്മീരിലെ മണ്ഡല പുനർനിർണയം ഉടൻ പൂർത്തിയാകും. അത് പൂർത്തിയാക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണ്. അതോടെ അവിടെ തിരഞ്ഞെടുപ്പ് നടക്കുകയും ജനങ്ങളുടെ പ്രതിനിധികൾ തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുമെന്നും മോദി പറഞ്ഞു. Content Highlights:"From LoC To LAC, Fitting Reply To Those Who Challenge India": PM Modi
from mathrubhumi.latestnews.rssfeed https://ift.tt/3arZsg8
via
IFTTT