ആലപ്പുഴ: ഫൊട്ടൊ അപ്ലോഡ് ചെയ്യാതെ ഓൺലൈനായി അപേക്ഷിച്ചവർ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർപ്പട്ടികയിൽ ഇടംപിടിക്കില്ല. തദ്ദേശസ്ഥാപനങ്ങളിൽ വ്യാഴാഴ്ച തുടങ്ങുന്ന ഹിയറിങ്ങിൽ ഫൊട്ടൊയുമായി എത്തിയില്ലെങ്കിൽ പട്ടികയ്ക്കു പുറത്താകും. അപ്ലോഡ് ചെയ്യാത്തവരുടെ ഫൊട്ടൊ, ഹിയറിങ് സമയത്ത് സ്കാൻചെയ്തുനൽകണമെന്നാണ് കമ്മിഷൻ നിർദേശിച്ചിട്ടുള്ളത്. ഇത് ഹിയറിങ് വൈകിപ്പിക്കുമെന്നാണ് തദ്ദേശസ്ഥാപനങ്ങളുടെ വാദം. സാമൂഹിക അകലം പാലിക്കാനുമാവില്ല. കൺടെയ്ൻമെന്റ് സോണിലുള്ളവർക്കും ഫൊട്ടൊയുമായി എത്താൻ കഴിയില്ല. അതുകൊണ്ടുതന്നെ ഫൊട്ടൊ അപ്ലോഡ് ചെയ്യാത്തവരെ തത്കാലം മാറ്റിനിർത്താനാണ് ചില തദ്ദേശസ്ഥാപനങ്ങളുടെ നീക്കം. അങ്ങനെയെങ്കിൽ ആദ്യം അപേക്ഷിച്ചവർ വീണ്ടും ഓൺലൈനായി ഫൊട്ടൊ സഹിതം അപേക്ഷിക്കേണ്ടിവരും. ഓൺലൈനായി അപേക്ഷിക്കുമ്പോൾ നിർബന്ധമായും ഫൊട്ടൊ അപ്ലോഡ് ചെയ്യണമെന്ന് കമ്മിഷൻ നേരത്തേ നിർദേശിച്ചിരുന്നു. ഓപ്പൺ പോർട്ടൽ വഴിയായിരുന്നു അപേക്ഷ സമർപ്പിക്കാൻ അവസരം നൽകിയിരുന്നത്. Content Highlights:First time applicants will have to re-apply with photo.
from mathrubhumi.latestnews.rssfeed https://ift.tt/3h97Xzg
via
IFTTT